ന്യൂഡൽഹി: ലോക വ്യാപാര സംഘടനയിൽ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾക്ക് പരിഹാരം കണ്ട് ഇന്ത്യയും അമേരിക്കയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെയും കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. ജി20 ഉച്ചകോടിയുടെ ഭാഗമാകാൻ ഇന്നലെയാണ് ജോ ബൈഡൻ ഭാരതത്തിൽ എത്തിയത്.
ഉഭയകക്ഷി കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ അമേരിക്കൻ ഉത്പന്നങ്ങളായ ശീതീകരിച്ച മാംസങ്ങൾ, ഡ്രൈഫ്രൂട്ട്‌സ് തുടങ്ങിയ വസ്തുക്കൾക്ക് ഈടാക്കുന്ന താരീഫ് കുറയ്‌ക്കാൻ ഇന്ത്യ തീരുമാനിച്ചതായി അറിയിച്ചു. ഇതോടെ അമേരിക്കൻ വ്യാപാരികൾക്ക് സാമ്പത്തിക അവസരങ്ങൾ വിപുലീകരിക്കാനും ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൂടുതൽ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യാനും സാധിക്കുമെന്ന് അമേരിക്കൻ വ്യാപാര പ്രതിനിധി പറഞ്ഞു.
ഇന്നലെ പ്രധാനമന്ത്രിയെ കണ്ട ജോ ബൈഡൻ പ്രതിരോധ സഹകരണം, സാങ്കേതികവിദ്യ കൈമാറ്റം തുടങ്ങിയവയെ കുറിച്ചും ചർച്ച ചെയ്തിരുന്നു. ഭാരതത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3-ന്റെ വിജയത്തിൽ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഇന്നും നാളെയുമായി രാജ്യതലസ്ഥനത്തിലെ പ്രഗതി മൈതാനത്ത് നടക്കുന്ന ജി20 ഉച്ചകോടിയിൽ നിരവധി ലോക നേതാക്കളാണ് പങ്കെടുക്കുന്നത്.
Comments