രാജ്യതലസ്ഥാനത്ത് നടക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് ലോക രാജ്യങ്ങളെ സ്വാഗതം ചെയ്തുകൊണ്ടുള്ള യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദിയുടെ ചിത്രം.ഡൽഹിയിലാണ് അദ്ദേഹത്തിന്റെ ചിത്രം സ്ഥാപിച്ചിരിക്കുന്നത്. ഇത്തവണ നടക്കുന്ന ജി20 ഉച്ചകോടിയിൽ യഎഇയും അതിഥി രാജ്യമാണ്. ക്രിയെറ്റിംഗ് ഗ്ലോബൽ ഇംപാക്ട് എന്നെഴുതിയിരിക്കുന്ന ബോർഡിലാണ് നിയാദിയുടെ ചിത്രത്തോടൊപ്പം ജി20യിലേക്ക് സ്വാഗതം എന്ന കുറിപ്പ് നൽകിയിരിക്കുന്നത്.
ദീർഘകാല ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ഈ കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് സുൽത്താൻ അൽ നിയാദി ഭൂമിയിൽ തിരികെ എത്തുന്നത്. ആറ് മാസത്തെ ദൗത്യം പൂർത്തിയാക്കിയാണ് അദ്ദേഹത്തിന്റെ മടക്കം. ക്രൂ-6 ദൗത്യത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഏഴ് മണിക്കൂർ ബഹിരാകാശത്ത് കൂടി നടന്ന് ചരിത്രം സൃഷ്ടിച്ച നിയാദി ഭൂമിയിലെത്തിയ ശേഷം പൂർണ ആരോഗ്യവാനാണെന്നു കഴിഞ്ഞ ദിവസം എക്സിൽ കുറിച്ചിരുന്നു.
Comments