ആലപ്പുഴ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് സ്വദേശിനി നികിതയാണ് അറസ്റ്റിലായത്. പുറക്കാട് സ്വദേശിനി ഷാനിയിൽ നിന്നുമാണ് യുവതി 11 ലക്ഷം രൂപ തട്ടി മുങ്ങിയത്.
കഴിഞ്ഞ ജൂണിലാണ് സംഭവം. ഷാനിയുമായി സൗഹൃദത്തിലായ നികിത താൻ മെഡിക്കൽ കോളേജിലെ ഡോക്ടറാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. ഇതിനിടെ നികിത ഇടയ്‌ക്കിടെ ഷാനിയുടെ വീട്ടിൽ പോയി താമസിക്കുകയും ചെയ്തിരുന്നു. തനിക്ക് കോടികളുടെആസ്തിയുണ്ടെന്നും കാനഡയിൽ ഉയർന്ന ശമ്പളത്തോടു കൂടിയുള്ള ജോലി വാങ്ങി തരാമെന്നും പറഞ്ഞ യുവതി ഇരയിൽ നിന്നും പലപ്പോഴായി പണം വാങ്ങിച്ചെടുത്തതിനു ശേഷം മുങ്ങുകയായിരുന്നു.
ഷാനിയുടെ പരാതിയെ തുടർന്ന് അമ്പലപ്പുഴ സ്റ്റേഷൻ ഓഫീസർ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നികിതയെ അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ പല സ്ഥലങ്ങളിലും പാലക്കാടും പ്രതി സമാനമായ തട്ടിപ്പുകൾ നടത്തിയതായി പോലീസ് പറഞ്ഞു.
















Comments