ബാങ്കോങ്ക്: അണ്ടർ 16 സാഫ് കപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ കൗമരപട. എതിരില്ലാത്ത 2 ഗോളുകൾക്ക് ബംഗ്ലാദേശിനെ തകർത്താണ് ഇന്ത്യൻ ടീമിന്റെ വിജയം. ഏട്ടാം മിനിറ്റിൽ ഭരത് ലെയ്‌റെഞ്ചത്തിന്റെ ഗോളിലൂടെയാണ് ഇന്ത്യ കലാശപ്പോരിൽ മുന്നിലെത്തിയത്. ആദ്യ പകുതിയിൽ ലീഡുയർത്തിയ ഇന്ത്യ രണ്ടാം പകുതിയിലും ഗോളടിച്ച് ബംഗ്ലാദേശിനെ പ്രതിരോധത്തിലാഴ്‌ത്തി. 73-ാം മിനിറ്റിലെ ലിവിസിന്റെ ഗോളാണ് ഇന്ത്യയ്‌ക്ക് വിജയം സമ്മാനിച്ചത്.
ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സഹപരിശീലകനായിരുന്ന ഇഷ്ഫാഖ് അഹമ്മദ് മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുളള ആദ്യ കിരീടനേട്ടമാണിത്. ടൂർണമെന്റിലുടനീളം ഒരു ഗോൾ പോലും വഴങ്ങാതെയായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. ഗോളുകളാണ് ഇന്ത്യയ്‌ക്കായി താരങ്ങൾ അടിച്ച് കൂട്ടിയത്.
The moment we all have been waiting for!! CHAMPIONS 🎉#INDBAN ⚔️ #U16SAFF2023 🏆 #BlueColts 🐯 #IndianFootball ⚽ pic.twitter.com/B4Ngatn8m1
— Indian Football Team (@IndianFootball) September 10, 2023
“>
Comments