കൊളംബോ: ഏഷ്യാകപ്പിൽ പാകിസ്താൻ താരങ്ങൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ മഴ. മഴ മൂലം തടസ്സപ്പെട്ട കളിയിൽ പാക് പേസ് നിരയെ പ്രതിരോധത്തിലാഴ്‌ത്തിയാണ് രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യയ്‌ക്ക് മികച്ച തുടക്കം നൽകിയത്. എന്നാൽ, മത്സരത്തിനിടെ നടന്ന ഒരു സംഭവാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ മഴക്ക് കാരണമായത്.
വർഷങ്ങളായി പഴി കേൾക്കുന്ന പാകിസ്താന്റെ മോശം ഫീൽഡിംഗാണ് ഇത്തവണയും ട്രോൾ മഴയ്‌ക്ക് കാരണമായത്. അതിൽ ഇപ്പോഴും വലിയ മാറ്റമൊന്നുമില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ന് സംഭവിച്ച കാര്യങ്ങൾ.
Iftikhar Ahmed misses an easy catch of Shubman Gill. This is the issue I have with him. Drops catches in the field. Gives extra runs in the field. And then when he bats he turns down 2’s and can’t run. Embarrassing from him🤦♂️ #PAKvIND #AsiaCup pic.twitter.com/TBAW1xGRoh
— Haroon (@hazharoon) September 10, 2023
“>
ഇന്ത്യ- പാക് സൂപ്പർപോരാട്ടത്തിലെ ആരാധകർ സാക്ഷിയായത് വിക്കറ്റുറപ്പിച്ച പന്ത് മൂന്ന് പാക് താരങ്ങളെ സാക്ഷിയാക്കി ബൗണ്ടറിയായി മാറുന്നതായിരുന്നു. 8-ാം ഓവറിൽ നസീം ഷാ എറിഞ്ഞ പന്താണ് ട്രോളിന് വഴിയൊരുക്കിയത്. മികച്ച ഫോമിലുള്ള ഗിൽ അടിച്ച പന്ത് സ്ലിപ്പിലേക്കായിരുന്നു പോയത്. എളുപ്പം പിടിക്കാമായിരുന്നിട്ടും മൂന്ന് പാക് താരങ്ങൾ ആശയക്കുഴപ്പം മൂലം ഇത് കൈവിട്ടു.
Follow the plan! Plan: Gill ka catch choro …. 3 chokay khao …. Repeat! #INDvsPAKlive pic.twitter.com/1AqHPI2TE5
— Muhammad Farman (@MFarmanali99) September 10, 2023
“>
സ്ലിപ്പിലുണ്ടായിരുന്ന ഇഫ്തിഖർ അഹമ്മദിന് നേരെ വന്ന പന്ത് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ കൈക്കലാക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു. അതോടെ ആശയക്കുഴപ്പത്തിലായ ഇഫ്തിഖറിനും മറ്റൊരു താരത്തിനും നടുവിലൂടെ പന്ത് ബൗണ്ടറി കടന്നു. പാക് താരങ്ങളുടെ ദയനീയ ഫീൽഡിംഗ് കാരണം 52 പന്തിൽ 10 ഫോറടക്കം 58 റൺസുമായാണ് ഗിൽ ക്രീസിൽ നിന്ന് മടങ്ങിയത്.
Peak Pakistan cricket in a picture. pic.twitter.com/YuReqtQy8u
— Mufaddal Vohra (@mufaddal_vohra) September 10, 2023
“>
Comments