ഉണ്ണി മുകുന്ദൻ വീണ്ടും തമിഴിലേക്ക്. വെട്രിമാരൻ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ തമിഴിൽ പ്രവേശിക്കുന്നത്. ‘കരുടൻ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
സൂരിയും ശശികുമാറുമാണ് സിനിമയിലെ നായക കഥാപാത്രങ്ങൾ. ദുരൈ സെന്തിൽ കുമാർ സംവിധാനം ചെയ്യുന്നു. കാക്കി സട്ടൈ, എതിർ നീച്ചൽ, കൊടി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ് ദുരൈ സെന്തിൽ. യുവൻ ശങ്കർ രാജയാണ് സംഗീതം. സമുദ്രക്കനി, ശിവദ, രേവതി ശർമ, മൊട്ട രാജേന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സിനിമയുടെ ചിത്രീകരണം കുംഭകോണത്ത് ആരംഭിച്ചു.
വിടുതലൈക്ക് ശേഷം വെട്രിമാരനും സൂരിയും ഒന്നിക്കുന്ന ചിത്രമാണിത്. ഒന്നാം ഭാഗത്തിലെ സൂരിയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സീഡൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന ചിത്രമാണ് ഇത്.
Comments