ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്‌താനെതിരെയുള്ള മത്സരത്തില്‍ പിറന്നത് ഒരുപിടി റെക്കോര്‍ഡുകള്‍. ബാറ്റെടുത്തവരെല്ലാം പാകിസ്താന്‍ ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ച മത്സരത്തില്‍ കിംഗ് കോഹ്ലിയുടെയും രാഹുലിന്റെയും സംഹാര താണ്ഡവമായിരുന്നു കണ്ടത്. ടോപ് ഫോറിലെ എല്ലാ താരങ്ങളും 50ലധികം റണ്‍സിലധികം നേടിയ മത്സരത്തില്‍ ചരിത്ര നേട്ടത്തിലേക്കാണ് ഇന്ത്യ നടന്നു കയറിയത്.
ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യ നാല് ബാറ്റ്‌സ്മാന്‍മാരും 50 പ്ലസ് റണ്‍സ് നേടുന്നത് ഇത് നാലാം തവണയാണ്.കൊളംബോയില്‍ തുടര്‍ച്ചയായി നാല് സെഞ്ച്വറിയാണ് ഇപ്പോള്‍ കോഹ്ലി സ്വന്തം പേരിലാക്കിയത്. 47-ാം ഏകദിന സെഞ്ച്വറിയും 77ാം അന്താരാഷ്‌ട്ര സെഞ്ച്വറിയുമാണ് താരം നേടിയത്. 94 പന്തില്‍ മൂന്ന് സിക്‌സും ഒമ്പത് ഫോറും പറത്തി 122 റണ്‍സുമായി അപരാജിതനായാണ് ക്രീസ് വിട്ടത്.
ഈ പ്രകടനത്തോടെ അന്താരാഷ്‌ട്ര ഏകദിനത്തില്‍ വേഗത്തില്‍ 13,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും കോഹ്ലി സ്വന്തം പേരിലാക്കി. സച്ചിനെയാണ് താരം മറികടന്നത്. 267 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്‌ലി 13,000 റണ്‍സ് തികച്ചത്. 321 ഇന്നിംഗ്‌സുകളില്‍ നിന്നാണ് സച്ചിന്റെ നേട്ടം. റിക്കി പോണ്ടിങ് (341 ഇന്നിംഗ്‌സ്), ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര (363), ശ്രീലങ്കയുടെ തന്നെ സനത് ജയസൂര്യ (416) എന്നിവരാണ് ഈ ലിസ്റ്റില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത്. ഏകദിനത്തില്‍ അതിവേഗം 8000, 9000, 10000, 11000, 12000 റണ്‍സ് തികച്ച ബാറ്ററും വിരാടാണ്.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 77-ാമത് സെഞ്ച്വറി കൂടിയാണ് കോഹ്‌ലി പൂര്‍ത്തിയാക്കിയത്. ഇവിടെയും സച്ചിന്റെ റെക്കോര്‍ഡ് അദ്ദേഹം പഴങ്കഥയാക്കി. 593 ഇന്നിംഗ്‌സുകളില്‍ നിന്നായിരുന്നു സച്ചിന്‍ 77 സെഞ്ച്വറികള്‍ കണ്ടെത്തിയതെങ്കില്‍ കോഹ്ലിക്കു 561 ഇന്നിംഗ്‌സുകള്‍ മാത്രമേ ഇതിനായി കളിക്കേണ്ടിവന്നുള്ളൂ.
Virat Kohli well deserved 47th ODI century.
What a comeback The GOAT The King Kohli Father Of Pakistan 🐐🙌
The Man The Myth The Legend completed 13000 ODI runs🙏#GOAT𓃵#Burnol #KingKohli#IndiaVsPakistan #ViratKohli
#ViratKohli𓃵 #INDvPAK #KLRahul
pic.twitter.com/y5vcADZ3tp— Pranshu Yadav 🇮🇳 (@itsmePranshu) September 11, 2023
“>
Comments