ഏഷ്യാകപ്പ് മത്സരത്തിനിടെ സെൽഫി എടുക്കാനെത്തിയ ആരാധകനോട് രോഷാകുലനായി ബാബർ അസം. മഴയെ തുടർന്ന് കഴിഞ്ഞ ദിവസം മത്സരം നിർത്തിവച്ചതിനിടെ താരം ഡ്രസിംഗ് റൂമിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. സെൽഫിയെടുക്കാൻ വന്ന ആരാധകനെ അവഗണിച്ച് പോയ താരം ആരാധകൻ പിന്നീട് വന്നപ്പോൾ രോഷത്തോടെ എന്തൊക്കെയോ സംസാരിക്കുന്നത് വിഡിയോയിൽ കാണാനാകും.
സൗമ്യനായി പെരുമാറുന്ന താരം ആരാധകന് നേരെ രോഷാകുലനായത് എല്ലാവരെയും അത്ഭുതപ്പെടുത്തി. ആദ്യമായാണ് താരം ഇത്തരത്തിൽ പെരുമാറുന്നതെന്നും, വിശ്വസിക്കാനാകുന്നില്ലെന്നും ആരാധകർ പ്രതികരിച്ചു. എന്നാൽ ഈ പെരുമാറ്റം സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനത്തിന് ഇടയാക്കി.
First time ever i have seen this guy loosing his cool. #AsiaCup2023 pic.twitter.com/hE2emxmZqK
— Nibraz Ramzan (@nibraz88cricket) September 10, 2023
“>
Comments