ഭാരതത്തിന്റെ അഭിമാനം ചന്ദ്രനെ തൊട്ടതിന്റെ സന്തോഷത്തിലാണ് ഓരോ ഭാരതതീയനും. ഇന്ത്യയുടെ ഈ വിജയത്തെ അടയാളപ്പെടുത്തുകയാണ് ചൈനീസ് കമ്പനിയായ ടെക്‌നോ. ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയ സ്മരണയ്‌ക്കായി പുതിയ സ്മാർട്ട് ഫോണാണ് ടെക്‌നോ അവതരിപ്പിച്ചിരിക്കുന്നത്.
ഈ വർഷം മാർച്ചിൽ ടെക്‌നോ പുറത്തിറക്കിയ ‘ടെക്‌നോ സ്പാർക് 10 പ്രോ’ എന്ന മോഡലിന്റെ മൂൺ എക്‌സ്‌പ്ലോറർ എഡിഷനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലെതർ ഡിസൈനിലുള്ള ഫോണിൽ ചന്ദ്രന്റെ ഉപരിതലത്തോട് സാമ്യമുള്ള ക്യാമറ മെഡ്യൂളാണ് ഒരുക്കിയിരിക്കുന്നത്. വെള്ളയും ചാരനിറവും കലർന്ന നിറമാണ് പിൻഭാഗത്തിന് നൽകിയിരിക്കുന്നത്. ഇക്കോ-സിലിക്കൺ, ലെതർ ബ്ലാക്ക്, ട്രിപ്പിൾ മൂൺ ടൈപ്പ് ക്യാമറ ഡിസൈൻ എന്നാണ് ടെക്‌നേ ഇതിനെ വിളിക്കുന്ന പേര്.
6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡോട്ട്-ഇൻ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്‌ഫോണുകൾക്ക് നൽകിയിരിക്കുന്നത്. 90 ഹെർട്‌സ് റിഫ്രഷ് റേറ്റും, 270 ഹെർട്‌സ് ടച്ച് സാംപ്ലിംഗ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി66 പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണുകൾക്ക് കരുത്ത് പകരുന്നത്. 50 മെഗാപിക്‌സൽ ഡ്യുവൽ ക്യാമറ പിന്നിലും, 32 മെഗാപിക്‌സൽ ക്യാമറ മുന്നിലും സജ്ജീകരിച്ചിട്ടുണ്ട്.
5,000 mAh ബാറ്ററിയുള്ള ഫോണിനൊപ്പം 18 വാട്ട്‌സ് ഫാസ്റ്റ് ചാർജറുമുണ്ട്. 40 മിനിറ്റ് കൊണ്ട് 50 ശതമാനം ചാർജാകുമെന്നാ് കമ്പനി അവകാശപ്പെടുന്നത്. ആകർഷകമായ ഡിസൈനിൽ എത്തുന്ന ടെക്‌നോ സ്പാർക്ക് 10 പ്രോ മൂൺ എക്‌സ്‌പ്ലോറർ 11,999 രൂപയ്‌ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.















