മോഹൻലാൽ–ജീത്തു ജോസഫ് ടീമിന്റെ പുതിയ ചിത്രമാണ് ‘നേര്’. ചിത്രവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മറുപടി നൽകുകയാണ് ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫ്. ദൃശ്യം ടീം ഒരുമിക്കുന്ന ചിത്രം ആയതിനാല്‍ത്തന്നെ അതൊരു ത്രില്ലര്‍ ആയിരിക്കുമെന്ന നിഗമനത്തിലാണ് പ്രേക്ഷകര്‍. എന്നാല്‍ നേര് അത്തരത്തിലൊരു ചിത്രമല്ലെന്ന് ജീത്തു പറയുന്നു. ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ചിത്രമെന്നും സസ്പെന്‍സ് ഇല്ലാത്ത ചിത്രമാണ് നേരെന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ദൃശ്യം 2 ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയാണ് ശാന്തി. തുടർന്ന് ജീത്തുവിന്‍റെ ആവശ്യപ്രകാരമാണ് ശാന്തി ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത്. ദൃശ്യം 2 ന്‍റെ സെറ്റില്‍ വച്ച് ശാന്തി പല കേസുകളെക്കുറിച്ചും പറയുമായിരുന്നു. ആ സമയത്തുള്ള ചർച്ചയിൽ നിന്നും ആശയമുണ്ടായി. ഈ സിനിമയിലെ പല കാര്യങ്ങള്‍ നമ്മള്‍ ചുറ്റുവട്ടത്ത് കണ്ടിട്ടുള്ളതാണെന്നും എന്നാൽ ഒരു യഥാര്‍ഥ സംഭവം എന്ന് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വര്‍ഷമെടുത്താണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. നേര് കോര്‍ട്ട് റൂം ഡ്രാമയാണ്, സസ്പെന്‍സില്ലാത്ത, ത്രില്ലര്‍ അല്ലാത്ത ഒരു കേസ്. പ്രേക്ഷകര്‍ക്ക് കേസ് എന്താണെന്ന് അറിയാം, ആരാണ് കുറ്റവാളിയെന്ന് അറിയാം. എന്നാൽ ഇത്തരം ഒരു കേസ് കോടതിയില്‍ ചെല്ലുമ്പോള്‍ അവിടെ എന്തൊക്കെ സംഭവിക്കുന്നു. ഏതൊക്കെ രീതിയില്‍ കൃത്രിമത്വം നടക്കാം. കേസിനായി ഏതൊക്കെ രീതിയില്‍ പോരാട്ടം നടത്തേണ്ടിവരും തുടങ്ങി ഇത്തരത്തിൽ കോടതി നടപടിക്രമങ്ങള്‍ പരമാവധി കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.ഈ സിനിമ ഒരു ഇമോഷണല്‍ ഡ്രാമയാണെന്നാണ് ജീത്തു ജോസഫ് പറയുന്നത്.
ട്വല്‍ത്ത് മാന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് നേര്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ചിങ്ങം ഒന്നിന് ആയിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂര്‍ ആണ് നിർമാണം. ആശീർവാസ് സിനിമാസിന്റെ 33-ാം ചിത്രമാണിത്. ഈ മാസം ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. മോഹൻലാലും ജീത്തുജോസഫും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ, റാം എന്നിവയാണ് ഇവർ ഒന്നിച്ച മറ്റ് ചിത്രങ്ങൾ. ഇതിൽ റാം സിനിമ റിലീസിനൊരുങ്ങുകയാണ്.
Comments