കോട്ടയം: ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി തോമസിനും ഭാര്യ ഗീതുവിനും കുഞ്ഞു പിറന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗീതു ആൺ കുഞ്ഞിന് ജന്മം നൽകിയത്. പുതുപ്പളളി ഉപതിരഞ്ഞെടുപ്പിലെ ഫല പ്രഖ്യാപനം കഴിഞ്ഞ് 4 ദിവസങ്ങൾക്കുളളിലാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. ഉപതിരഞ്ഞപ്പെടുവിൽ ജെയ്കിനായി ഗീതു പ്രചരണ രംഗത്ത് സജീവമായിരുന്നു.
3-ാം തവണ പുതുപ്പള്ളിയിൽ പരീക്ഷണത്തിനിറങ്ങിയ ജെയ്‌ക്കിനെ മണ്ഡലം കൈവിട്ടിരുന്നു. ആദ്യം ഉമ്മൻ ചാണ്ടിയോടും പിന്നീട് ചാണ്ടി ഉമ്മനോടുമായിരുന്നു ജെയ്ക് പരാജയപ്പെട്ടത്. 2019ലാണ് ജെയ്‌ക്കും ഗീതുവും വിവാഹിതരായത്. രണ്ടുപേരും സിഎംഎസ് കോളേജിലെ വിദ്യാർത്ഥികളായിരുന്നു.
Comments