കൊച്ചി : ഇസ്ലാം മതത്തിലെയും, ക്രിസ്തുമതത്തിലെയും മിത്തുകള്‍ പാഠപുസ്തകത്തില്‍ വന്നാല്‍ അതിനെയും എതിര്‍ക്കാന്‍ മടിക്കില്ലന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് .മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളന ഭാഗമായി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വരാജ്.
ഇന്ന് കാണുന്ന വിധത്തില്‍ രാജ്യം നിലനില്‍ക്കുമോ എന്ന് ആശങ്കപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളത്.മിത്തുകളെ ശാസ്ത്ര സത്യമാക്കി പാഠപുസ്തകത്തില്‍ തിരുകികയറ്റുന്നതിനെയാണ് സ്പീക്കര്‍ എം എം ഷംസീര്‍ എതിര്‍ത്തത്.എന്നാല്‍ സ്പീക്കറുടെ പ്രസംഗം വികലമാക്കി ചിത്രീകരിക്കാന്‍ ശ്രമം നടത്തുകയായിരുന്നു.
ഷംസീര്‍ സ്വന്തം മതത്തിലെ മിത്തുകളെക്കുറിച്ച് സംസാരിക്കുന്നില്ലെന്ന് വരെ ചിലര്‍ പറഞ്ഞു. എന്നാല്‍ ഇസ്ലാലാമിലെയും ക്രിസ്തുമതത്തിലെയും മിത്തുകള്‍ പാഠപുസ്തകത്തിലേക്കെത്തുന്ന സാഹചര്യം വന്നാല്‍ അതിനെയും എതിര്‍ക്കുമെന്ന് സ്വരാജ് പറഞ്ഞു.
Comments