കശ്മീരിലെ സമാധാനം തകർക്കാൻ ഭീകരരെ അതിർത്തി കടത്തി വിടുന്ന പഴയ തന്ത്രം പാകിസ്താൻ ആവർത്തിക്കുന്നു; അത് വിജയിക്കാൻ പോകുന്നില്ല: ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിലെ സമാധാനം തകർക്കാൻ ഭീകരരെ അതിർത്തി കടത്തി വിടുന്ന പഴയ തന്ത്രം പാകിസ്താൻ ആവർത്തിക്കുന്നു; അത് വിജയിക്കാൻ പോകുന്നില്ല: ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 07:38 pm IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: ജമ്മു കശ്മീരിലെ രജൗരി, കുപ്‌വാര ജില്ലകളിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെ മാദ്ധ്യമങ്ങളോട് പ്രതികരിച്ച് വടക്കൻ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. തോക്കുധാരികളായ തീവ്രവാദികളെ അതിർത്തി കടത്തി വിടാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. രജൗരിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും ചെയ്തു.

‘ഭാരതത്തിൽ അസ്വസ്ഥത സൃഷ്ടിക്കാൻ പാകിസ്താൻ ശ്രമിക്കുകയാണ്. കശ്മീരിലെ സമാധാനം തകർക്കാനായി അവർ അതിർത്തി വഴി ആയുധധാരികളായ തീവ്രവാദികളെ അയക്കുന്ന പഴയ തന്ത്രം പരീക്ഷിക്കുകയാണ്. ഈ വർഷം 2.25 കോടി വിനോദസഞ്ചാരികൾ ജമ്മു കശ്മീർ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിലുള്ള മാറ്റങ്ങൾ തടയാനാണ് പാകിസ്താന്റെ ശ്രമം. എന്നാൽ, പാകിസ്താന്റെ ഒരു ശ്രമവും വിജയിക്കാൻ പോകുന്നില്ല. ഞങ്ങൾ അതിന് അനുവദിക്കില്ല’- ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.

ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ്, എഡിജിപി കശ്മീർ വിജയ് കുമാർ, ജിഒസി 15 കോർപ്സ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായി എന്നിവർക്കൊപ്പം ജമ്മു കശ്മീർ പോലീസിന്റെയും ഇന്ത്യൻ ആർമിയുടെയും ഉന്നത ഉദ്യോ​ഗസ്ഥരും സംഘർഷ സ്ഥലത്ത് എത്തിയിട്ടുണ്ട്. 19 രാഷ്‌ട്രീയ റൈഫിൾസിലെ കേണൽ മൻപ്രീത് സിംഗ് ആണ് ഭീകരരുമായുള്ള ഏറ്റമുട്ടലിൽ വീരമൃത്യു വരിച്ചത്. രജൗരി ജില്ലയിൽ നർല ബംബൽ ഏരിയയിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ ആർമിയുടെ കെന്റ് എന്ന നായയും കൊല്ലപ്പെട്ടിരുന്നു. 21-ആം ആർമി ഡോഗ് യൂണിറ്റിലെ ആറ് വയസ്സുള്ള വനിതാ ലാബ്രഡോറാണ് കെന്റ്.

 

 

Tags: PakistanJammu KashmirTerroristslocNorthern Army Commanderamid encounters
Share
Tweet
SendShare

More News from this section

ഗുജറാത്തിന്റെ വികസന നായകനിൽ നിന്ന് ലോക നേതാവിലേക്ക്; മോദി ഭരണത്തിന്റെ 25 വർഷം; സേവാ സങ്കൽപ് അഭിയാനുമായി ബിജെപി, സെപ്റ്റംബർ 17 മുതൽ ഒരു മാസം നീളുന്ന ജനസമ്പർക്ക പരിപാടികൾ

ഇമിഗ്രേഷന്‍ പരിശോധന ഇല്ലേ? ഡല്‍ഹിയില്‍ നടപടിക്രമം പൂര്‍ത്തിയാക്കാതെ മൂന്ന് പേര്‍ അന്താരാഷ്‌ട്ര വിമാനത്തില്‍; എയര്‍ ഇന്ത്യക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നോട്ടീസ്

തൃണമൂൽ ഗുണ്ടകൾ കൊലപ്പെടുത്തിയ ചന്ദ്രനാഥ് രഥിന്റെ അമ്മ; നന്ദിഗ്രാമിൽ ഹസിറാണി രഥ് ബിജെപി സ്ഥാനാർത്ഥി; റജിനഗറിൽ സഖാറാവ് സർക്കാർ

കുട്ടികളുടെ സുരക്ഷയില്‍ ഇനി വിട്ടുവീഴ്ചയില്ല; നിയമനടപടികള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ മെറ്റ സമ്മതിച്ചു, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീട്ടില്‍ തീപിടിത്തം; ബെലഗാവിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ആഗോള ധ്രുവീകരണത്തിനിടയിലും സമവായം സാധ്യമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടി വിജയകരമെന്ന് ജയശങ്കര്‍

Latest News

നിസ്കരിക്കാനെന്ന വ്യാജേന പള്ളിയിലെത്തി മോഷണം; ആറുമാസത്തിനിടെ കവർന്നത് നിരവധി ഇൻവെർട്ടർ ബാറ്ററികൾ; ഒടുവിൽ പ്രതി പിടിയിൽ

‘ഹവാല എന്ന് കേട്ടാൽ മുഖ്യമന്ത്രിയുടെ കാലുവിറയ്‌ക്കും’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആറ് കിലോ കഞ്ചാവ് പിടികൂടി; ഒഡീഷ സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്നു; യാത്രക്കാരിയുടെ കാലിന് പരിക്ക്

എംഡിഎയ്‌ക്കായി മാസം ചെലവാക്കുന്നത് 35,000 രൂപ; ലഹരിയുമായി 47 കാരൻ പിടിയിൽ; 5.547 ഗ്രാം പിടികൂടി

വാണിയമ്പലത്ത് വയോധികനെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

‘നമ്മൾ ബേപ്പൂർ കോർ ടീം’ വാട്‌സ്ആപ്പ് ഗ്രൂപ്പിന് പിന്നിൽ ഹവാല ഇടപാട്?? മുഹമ്മദ് റിയാസിന്റെ ഓഫീസും അന്വേഷണ പരിധിയിൽ; ഹവാല ഇടപാടിൽ സ്റ്റാഫിനെയും ഉപയോഗിച്ചെന്ന് ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies