തിരുവനന്തപുരം: പനി ബാധിച്ച് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർഥിയുടെ ഫലം നെഗറ്റീവ്. തോന്നയ്‌ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ പരിശോധന കൂടിയാണിത്. പനി ബാധിച്ച വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്നു.കഴിഞ്ഞ ദിവസമാണ് പനിയും മറ്റു ലക്ഷണങ്ങളുമായി ബിഡിഎസ് വിദ്യാർത്ഥിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
അതേസമയം കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് പറഞ്ഞു. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ കേസുകൾ 3 ആയി. ആദ്യം മരിച്ച രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടയാളാണ് ഇപ്പോൾ നിപ സ്ഥിരീകരിച്ചിട്ടുള്ള വ്യക്തി. ഈ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോടും സമീപ ജില്ലകളിലും അതീവ ജാഗ്രത നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത.്
Comments