നീണ്ട കാത്തിരിപ്പിനൊടുവിൽ ബ്രസീലിന്റെ സൂപ്പർതാരം നെയ്മർ ഇന്ന് സൗദി ലീഗിൽ അരങ്ങേറിയേക്കും. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ശേഷം സൗദിയിലെത്തിയ താരം അൽ ഹിലാലിനൊപ്പം പരിശീലനം നടത്തിയിരുന്നു.
സൗദി പ്രൊ ലീഗിൽ ഇന്ന് അൽ ഹിലാൽ അൽ റിയാദിനെ നേരിടുന്നുണ്ട്. നെയ്മർ ഈ മത്സരം കളിക്കില്ലെന്ന റിപ്പോർട്ടുകളെ തള്ളിയാണ് താരം ടീമിനൊപ്പം പരിശീലനം നടത്തിയത്.
പരിക്കിനൊടുവിൽ നീണ്ട നാൾ കളത്തിന് പുറത്തായിരുന്നു നെയ്മർ ദേശീയ ടീമിനായ കളത്തിലിറങ്ങിയാണ് തിരികെ വരുന്നത്.
ലോകകപ്പ് യോഗ്യതയിൽ രണ്ടു മത്സരങ്ങൾ കളിച്ച നെയയ്മർ രണ്ടിലും ബ്രസീലിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ആദ്യ കളിയിൽ രണ്ട് ഗോൾ നേടിയ താരം. രണ്ടാമത്തേതിൽ വിജയ ഗോളിന് വഴിയാരുക്കുകയും ചെയ്തു. ഇന്ത്യൻ സമയം ഇന്ന് രാത്രി 11.30നാണ് അൽ ഹിലാലും റിയാദും തമ്മിലുള്ള മത്സരം. വിജയിച്ചാൽ അൽ ഹിലാലിന് ലീഗിൽ ഒന്നാമത് എത്താം.
Comments