കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചത് യുവതിയുടെ പരാക്രമത്തിന്റെ വീഡിയോയിരുന്നു. സ്വിഗ്ഗി ഡെലിവറി ബോയിയുടെ ബൈക്ക് സ്കൂട്ടറിൽ തട്ടിയെന്ന് ആരോപിച്ച് യുവാവിനെ നടുറോഡിൽ കൈയ്യേറ്റം ചെയ്യുകായിരുന്നു യുവതി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
പട്ടാപ്പകൽ ഇട്ടിരുന്ന ചെരുപ്പൂരിയാണ് യുവാവിനെ യുവതി പൊതിരെ തല്ലിയത്. മറ്റ് യാത്രക്കാർ നോക്കി നിൽക്കെയായിരുന്നു പരാക്രമം. ഇതിനിടെ പോകാനൊരുങ്ങിയ യുവാവിനെ അവർ ചവിട്ടുന്നുണ്ട്.
@gharkekalesh pic.twitter.com/Jz7ABnIxFM
— Arhant Shelby (@Arhantt_pvt) September 14, 2023
“>
അടി അത്രയും കൊണ്ടിട്ടും യുവാവ് ഒന്നും മിണ്ടാതെ നിൽക്കുകയാണ് ചെയ്യുന്നത്. പോകാനൊരുങ്ങുന്ന യുവാവിനെ ഇവർ വീണ്ടും അസഭ്യം വിളിക്കുന്നതും വീഡിയോയിൽ കാണം. എവിടെ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത് എന്ന കാര്യം വ്യക്തമല്ല.
Comments