‘ ഒരു സിംഹത്തിന് ജന്മം നൽകിയ ഞാൻ എന്തിന് കരയണം ‘ ; അഭിമാനത്തോടെ മേജർ ആശിഷിന്റെ മാതാവ് കമലാദേവി : ഭീകരരോട് പോരാടാൻ ഇനി കൊച്ചുമകളെയും സൈന്യത്തിൽ ചേർക്കുമെന്ന് മാതാവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ ഒരു സിംഹത്തിന് ജന്മം നൽകിയ ഞാൻ എന്തിന് കരയണം ‘ ; അഭിമാനത്തോടെ മേജർ ആശിഷിന്റെ മാതാവ് കമലാദേവി : ഭീകരരോട് പോരാടാൻ ഇനി കൊച്ചുമകളെയും സൈന്യത്തിൽ ചേർക്കുമെന്ന് മാതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2023, 05:31 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : സൂര്യനും , ചന്ദ്രനും ഉള്ളിടത്തോളം മേജർ ആശിഷ് എന്ന പേര് മറക്കില്ലായെന്നായിരുന്നു വീരമൃത്യൂ വരിച്ച സൈനികന്റെ ഭൗതിക ശരീരം എത്തിച്ചപ്പോൾ ഗ്രാമവാസികൾ ഉറക്കെ വിളിച്ചു പറഞ്ഞത് . അവർക്ക് മാത്രമല്ല ഈ രാജ്യത്തിനും മറക്കാനാകില്ല രാജ്യത്തിനു വേണ്ടി ജീവൻ ബലി നൽകിയ ധീരയോദ്ധാവിനെ .

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ രക്തസാക്ഷിത്വം വരിച്ച ആശിഷ് ധൗഞ്ചകിന്റെ ഭൗതിക ശരീരം സമ്പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്ക്കരിച്ചത് . സഹോദരൻ വികാസ് സംസ്ക്കാര കർമ്മങ്ങൾ നിർവ്വഹിച്ചു.പതിനായിരത്തിലധികം ആളുകൾ അദ്ദേഹത്തിന്റെ അവസാന യാത്രയിൽ പങ്കെടുത്തു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം പുതുതായി നിർമ്മിച്ച പാനിപ്പത്തിലെ വീട്ടിലാണ് എത്തിച്ചത് . ഈ വീടിന്റെ ഗൃഹപ്രവേശം 2023 ഒക്ടോബർ 23-ന് നിശ്ചയിച്ചിരുന്നു, ഈ ദിവസം അവധിയെടുക്കാൻ കാത്തിരിക്കുകയായിരുന്നു ആശിഷ് . ഈ വർഷം ഓഗസ്റ്റ് 15 ന് അദ്ദേഹത്തിന് സേന മെഡലും ലഭിച്ചിരുന്നു.

“ഞാൻ എന്തിന് കരയണം? ഞാൻ ഒരു സിംഹത്തെയാണ് പ്രസവിച്ചത് .എന്റെ മകൻ ഈ രാജ്യത്തിന്റെ അഭിമാനം ” എന്നായിരുന്നു അമ്മ കമലാദേവി പറഞ്ഞത് . സഹോദരിമാർ സല്യൂട്ട് ചെയ്ത് അവസാനമായി യാത്രയയപ്പ് നൽകി. മേജർ ആശിഷിന്റെ മകളും തന്റെ പിതാവിനെപ്പോലെ സൈനിക ഉദ്യോഗസ്ഥനാകുമെന്നും രാജ്യത്തിനു വേണ്ടി പോരാടും . മേജർ ആശിഷ് ധൗഞ്ചക്കിന്റെ അമ്മ കമലാദേവി പറഞ്ഞു.

മേജർ ആശിഷ് ധൗഞ്ചക് എപ്പോഴും ഭയരഹിതനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നു. ഭീകരർക്കെതിരെ നിരവധി ഓപ്പറേഷനുകൾ നടത്തുകയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു. പല ഓപ്പറേഷനുകളിലും ഭീകരരെ വധിച്ചിട്ടുണ്ട്. അനന്ത്‌നാഗിലെ തെരച്ചിലിനിടെ ഭീകരർ നടത്തിയ രഹസ്യ വെടിവയ്പിലാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്.ഭാര്യ ജ്യോതിയെയും രണ്ടുവയസ്സുള്ള മകൾ വാമികയെയും ജീവനു തുല്യം സ്നേഹിച്ചിരുന്നു ആശിഷ് . മേജർ ആശിഷ് 2012-ൽ 25-ാം വയസ്സിൽ ലെഫ്റ്റനന്റായി സൈന്യത്തിൽ ചേർന്നു, സേവനത്തിന്റെ അടിസ്ഥാനത്തിൽ 2018-ൽ മേജറായി സ്ഥാനക്കയറ്റം ലഭിച്ചു.

Tags: Indian Armyjammu
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies