തിരുവനന്തപുരം: ആഡംബര ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥി മരിച്ചു. കാട്ടാക്കട പൊട്ടൻകാവിൽ വെച്ചായിരുന്നു അപകടം. മലയിൽകീഴ് സ്വദേശി അൻവിൻ ആണ് മരിച്ചത്. ആൽവിന്റെ ഒപ്പം യാത്രചെയ്ത ബിജോയ് എന്നയാളെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ തലയ്ക്കാണ് പരിക്കേറ്റത്.
നെല്ലിക്കാട് തെരേസ കോളേജിലെ വിദ്യാർത്ഥിയാണ് ആൽവിൻ. പൊട്ടൻകാവിൽ വെച്ച് ഒരു വാഹനത്തെ മറികടന്ന് വരവേ നിയന്ത്രണം തെറ്റി നിർത്തിയിരുന്ന മറ്റൊരു ബൈക്കിനെ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ആൽവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു.
Comments