നാസയുടെ ജെയിംസ് വെബ് ദൂരദർശിനി ഒരു നക്ഷത്രം രൂപാന്തരപ്പെട്ടതിന് പിന്നാലെ നിമിഷങ്ങൾക്കുള്ളിൽ തന്നെ അതിന്റെ ചിത്രം പകർത്തി. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ നിരീക്ഷണാലയമാണ് ഹെർബിഗ്-ഹാരോ. ഇതാണ് എച്ച്എച്ച്211 എന്ന നക്ഷത്രത്തിന്റെ ചിത്രം പകർത്തിയത്. പുതിയ നക്ഷത്രങ്ങൾ രൂപപ്പെടുമ്പോൾ ഇതിനെ ചുറ്റിപ്പറ്റി തിളങ്ങുന്ന പ്രദേശമാണ് ഇത്. ഇവയിൽ നിന്നും പുറപ്പെടുന്ന വാതകം വളരെ പെട്ടെന്ന് തന്നെ സമീപത്തായുള്ള വാതകങ്ങളും പൊടിയുമായി ചേരുമ്പോൾ രൂപം കൊള്ളുന്നവയാണ് ഈ നക്ഷത്രങ്ങൾ.
ഇവയ്‌ക്ക് പതിനായിരക്കണക്കിന് വർഷങ്ങൾ പഴക്കമോ സൂര്യന്റെ വലിപ്പമോ ഒന്നും തന്നെയില്ല. സൂര്യന്റെ 8 ശതമാനം മാത്രം വലിപ്പമാണ് ഇതിനുള്ളത്. ഇത് തിളക്കമാർന്ന് പതിയെ സൂര്യന് സമാനമായ ഒരു നക്ഷത്രമായി മാറുകയാണ് ചെയ്യുന്നത്. പുതിയതായി രൂപാന്തരപ്പെടുന്ന നക്ഷത്രങ്ങളെക്കുറിച്ചും ഇവയുടെ ഗതിയെക്കുറിച്ചും പഠിക്കുന്നതിൽ ഇൻഫ്രാറെഡ് ഇമേജിംഗ് നിർണായക പങ്കുവഹിക്കുന്നുണ്ട്.
വെബിന്റെ ഉയർന്ന റെസല്യൂഷൻ ചിത്രമാണിത്. എച്ച്എച്ച് 211 മുമ്പ് എടുത്ത ചിത്രങ്ങളെക്കാളും അഞ്ച് മുതൽ 10 മടങ്ങ് വരെ ഉയർന്ന റെസലൂഷൻ ചിത്രത്തിന് നൽകുന്നുണ്ട്. ഇത് ഒരു പ്രോട്ടോസ്റ്റാർ ആയിരിക്കാമെന്നാണ് നിഗമനം.















