കണ്ണൂർ: തീപ്പൊള്ളലേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിയായ ഫസൽ പൊയിലൻ (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഇയാൾക്ക് അപകടം സംഭവിച്ചത്. താമസസ്ഥലത്തെ അടുക്കളയിൽനിന്ന് പാചകവാതക സിലിണ്ടർ ചോർന്ന് തീപടർന്നാണ് അപകടമുണ്ടായത്.
പാചകത്തിനിടെ ഫസലിന് പെട്ടെന്ന് പുറത്ത് പോകേണ്ടതായി വന്നു. ഈ സമയത്ത് ഗ്യാസ് സിലിണ്ടർ ഓഫാക്കിയിരുന്നില്ല. തിരികെ മുറിയിലെത്തി ലൈറ്റിട്ടപ്പോൾ തീപടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഫസൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരവെ ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്. അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്.
Comments