തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും രണ്ടു പേർക്ക് നിപ വൈറസ ബാധയെന്ന് സംശയം. രണ്ട് സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയക്കും. കോഴിക്കോടു നിന്നും വന്ന മെഡിക്കൽ വിദ്യാർത്ഥിനി, കാട്ടാക്കട സ്വദേശിയായ സ്ത്രീ എന്നിവർക്കാണ് രോഗ ലക്ഷണങ്ങൾ. ഇവർ നിരീക്ഷണത്തിലാണ്. ഇതിൽ കാട്ടാക്കട സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ത്രീയുടെ ബന്ധുക്കൾ കോഴിക്കോട് നിന്നും വന്നിരുന്നു. തുടർന്നാണ് ഇവരിൽ രോഗ ലക്ഷണങ്ങൾ കണ്ടത്. മെഡിക്കൽ വിദ്യാർത്ഥിയുടെയും കാട്ടക്കട സ്വദേശിനിയുടെയും സ്രവങ്ങൾ പരിശോധനയ്‌ക്കായി തോന്നയ്‌ക്കലിലേക്ക് അയക്കും.
Comments