ന്യൂഡൽഹി: ഏഷ്യാകപ്പ് സൂപ്പർഫോർ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് ആറ് റൺസിന്റെ തോൽവി ഏറ്റുവാങ്ങിയതിൽ പാകിസ്താന് ആശ്വാസമെന്ന് മുൻ പാക് ഫാസ്റ്റ് ബൗളർ ഷൊയ്ബ് അക്തർ. ‘കുച്ച് തോഡ ബഹോട്ട് സുകൂൻ അയാ ഹോഗാ പാകിസ്താൻ’ എന്ന വിഡീയോയാണ് എക്‌സിൽ (മുമ്പ് ട്വിറ്റർ) താരം പങ്കുവച്ചത്. ഇന്ത്യ കളി തോറ്റതിൽ ഞാനുൾപ്പെടെയുള്ള പാകിസ്താൻ ആരാധകർക്ക് അൽപ്പം ആശ്വാസമുണ്ട്. എന്നാൽ ഫൈനലിന് മുമ്പ് നിങ്ങൾ ഉണരണം. ഒരു ടീമിനെയും ചെറുതായി കാണരുതെന്നാണ് താരം പങ്ക് വച്ച വീഡിയോയിൽ പറയുന്നത്.
Big loss to India. Bangladesh had a shining victory. pic.twitter.com/y958ZJmeYC
— Shoaib Akhtar (@shoaib100mph) September 15, 2023
“>
ഇന്ത്യയുടെ തോൽവിയിൽ വിമർശനം ഉയർത്താൻ ഞങ്ങൾക്ക് കഴിയില്ല. കളി തോറ്റു. ഇന്ത്യയുമായി തോറ്റപ്പോൾ ആളുകൾ പാകിസ്താനെ വിമർശിച്ചു. ശ്രീലങ്ക ഒരു നല്ല ടീമാണ്, ശരാശരിയ്‌ക്കും അപ്പുറമാണ് അവരുടെ പ്രകടനം.- മുൻ പേസർ കൂട്ടിച്ചേർത്തു. ലോകകപ്പിൽ പാകിസ്താനും ഇന്ത്യയുമാണ് ഫേവറീറ്റ് ടീം. ഓസ്ട്രേലിയയ്‌ക്കും ഇംഗ്ലണ്ടിനും ഒപ്പം പാകിസ്താനും ഇന്ത്യയും സെമിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments