രാജ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 73-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ നിറയുന്നത് അദ്ദേഹത്തിന്റെ ഒരു ചിത്രമാണ്. എന്നാൽ ആ ചിത്രത്തിനൊരു പ്രത്യേകതയുണ്ട്. ധാന്യങ്ങൾ കൊണ്ടാണ് ആ ചിത്രം നിർമ്മിച്ചിരിക്കുന്നത്.പൂനെ സ്വദേശിയായ ഗണേഷ് കാരെയും സംഘവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
10X18 അടിയാണ് ഛായാചിത്രത്തിന്റെ വലിപ്പം. ഗോതമ്പ്, റാഗി, പയറുവർഗങ്ങൾ, തുടങ്ങി 60 കിലോയോളം ധാന്യങ്ങളും തിനകളും ഉപയോഗിച്ചാണ് ഗണേഷ് പ്രധാനമന്ത്രിയ്‌ക്കായുള്ള പിറന്നാൾ സമ്മാനം നിർമ്മിച്ചിരിക്കുന്നത്. 18 മണിക്കൂർ എടുത്താണ് ചിത്രം പൂർത്തീകരിച്ചത്. ഗോതമ്പ്, ടിൽ, മസൂർ ദാൽ, ഹരി മൂംഗ് ദാൽ, ജവർ റാഗി, സാർസോ തുടങ്ങി ഒട്ടനവധി ധാന്യങ്ങൾ കൊണ്ടു നിർമ്മിച്ച പ്രധാനമന്ത്രിയുടെ ചിത്രം നിമിഷ നേരം കൊണ്ടാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രം പൂനയിലെ കാളികാ മതാ ക്ഷേത്രത്തിൽ പ്രദർശിപ്പിക്കും.
Comments