കോഴിക്കോട്: ജില്ലയിൽ അനിശ്ചിതകാലത്തേക്ക് സ്‌കൂളുകൾക്ക് അവധി നൽകി കൊണ്ടുള്ള ഉത്തരവിൽ മാറ്റം. ഈ മാസം 23 വരെയാണ് വിദ്യാലങ്ങൾക്ക് ഇപ്പോൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവിൽ ഓൺലൈൻ ക്ലാസുകളുണ്ടാകും.
നിപ വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിത കാലത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിലാണ് മാറ്റം വന്നിരിക്കുന്നത്. പൊതുപരീക്ഷകൾക്ക് നിലവിൽ മാറ്റമില്ല.
Comments