ആറ് മാസത്തെ ബഹിരാകാശ ജീവിതം പൂർത്തിയാക്കി മടങ്ങിയെത്തിയ യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദിക്ക് പത്താമത് ഷാർജ ഗവൺമെന്റ് കമ്യൂണിക്കേഷൻ അവാർഡിലെ പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ പുരസ്‌കാരം. ഷാർജ എക്‌സ്‌പോ സെന്ററിൽ നടന്ന ഇന്റർനാഷണൽ ഗവൺമെന്റ് കമ്യൂണിക്കേഷൻ ഫോറത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
യുഎസ് മുൻ ജഡ്ജി ഫ്രാങ്കോ കാപ്രിയോക്ക് മികച്ച സാമൂഹിക ഇടപെടലിനുള്ള പുരസ്‌കാരവും ലഭിച്ചു. ഐജിസിഎഫ് സമാപന ചടങ്ങിൽ ഷാർജ ഉപഭരണാധികാരിയും മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയാണ് നിയാദിയുടെ അഭാവത്തിൽ പുരസ്‌കാരം ഏറ്റുവാങ്ങിയത്. കൂടാതെ നിരവധി ആളുകൾക്കും പുരസ്‌കാരം ലഭിച്ചു.
ക്രൂ-6 സംഘത്തിലെ അംഗമായിരുന്നു സുൽത്താൻ അൽ നിയാദി. ആറ് മാസം നീണ്ടുനിന്ന പൂർത്തിയാക്കി സെപ്റ്റംബർ നാലിനാണ് ഭൂമിയിൽ തിരിച്ചെത്തുന്നത്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഏകദേശം 200 ദൗത്യങ്ങൾ പൂർത്തിയാക്കിയാണ് നിയാദിയുടെയും സംഘത്തിന്റെയും മടക്കം. പൂർത്തിയാക്കാത്ത ദൗത്യങ്ങൾ ക്രൂ-7 സംഘം പൂർത്തിയാക്കും.
Comments