ബെംഗളൂരു: മലയാളി യുവതി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ. കണ്ണൂർ മമ്പറം സ്വദേശിനി നിവേദ്യ(24) യാണ് മരിച്ചത്. ബെംഗളൂരുവിൽ ഒരു ഐടി കമ്പനിയിലെ ജീവനക്കാരിയാണ് നിവേദ്യ. കഴിഞ്ഞ ദിവസം സുഖമില്ലെന്ന് പറഞ്ഞ് നേരത്തെ ജോലിസ്ഥലത്ത് നിന്ന് താമസ സ്ഥലത്തേക്ക് പോയിരുന്നു. വെളളിയാഴ്ച വൈകിട്ടോടെയാണ് യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
Comments