ലക്‌നൗ: ക്ഷേത്രത്തിനുള്ളിൽ നിസ്കരിച്ച 38-കാരിയെയും മകളെയും കസ്റ്റഡിയിലെടുത്ത് പോലീസ്. യുപിയിലെ ബറേലിയിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
മതപണ്ഡിതന്റെ നിർദേശപ്രകാരമാണ് യുവതിയും മകളും ക്ഷേത്രത്തിൽ പ്രവേശിച്ച് നിസ്കരിച്ചതെന്ന് പോലീസ് പറയുന്നു. 38-കാരിയായ നസീർ, 19-കാരിയായ മകൾ സബീന എന്നിവരെയും മതപ്രഭാഷകനായ ചമൻ ഷാ മിയാനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂവരെയും ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.
മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് മൂവർക്കെതിരെയും കേസെടുത്തിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചനയും പോലീസ് ചുമത്തിയിട്ടുണ്ട്. മൂന്നുപേരെയും ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
Comments