ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ഭൂമിയിലേക്ക് തിരികെയെത്തിയ സുൽത്താൻ അൽ നിയാദി പൂർണ ആരോഗ്യവാനെന്ന് റിപ്പോർട്ട്. നാളെയാണ് നിയാദി യുഎഇയിൽ തിരികെയെത്തുന്നത്. ഇതിനോടനുബന്ധിച്ച് നിയാദിയെ സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. രാഷ്‌ട്ര നേതാക്കളുമായും നിയാദി നാളെ കൂടിക്കാഴ്ച നടത്തും.
വളരെ ചെറിയ സമയം കൊണ്ട് തന്നെ ആരോഗ്യം വീണ്ടെടുക്കുന്നതിൽ നിയാദി വിജയം കൈവരിച്ചതായി മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ ഫ്‌ളൈറ്റ് സർജൻ ഡോ. ഹനാൻ അൽ സുവൈദി പറഞ്ഞു. ഹൂസ്റ്റണിൽ അൽ നിയാദിയുടെ ചികിത്സയ്‌ക്കുൾപ്പെടെ മേൽനോട്ടം വഹിക്കുന്നത് ഡോ. ഹനാനാണ്. പുനരധിവാസവും ചികിത്സയും പരീക്ഷണങ്ങളും തുടരുന്ന തിരക്കിലാണ് നിയാദിയും സംഘവുമെന്ന് അധികൃതർ വ്യക്തമാക്കി.
നാളെ രാജ്യത്തേക്ക് തിരികെ എത്തുന്ന സുൽത്താൻ ഒരാഴ്ചയോളം ഇവിടെയുണ്ടാകും. ഇതിന് ശേഷം പരീക്ഷണങ്ങൾ തുടരുന്നതിനായി ഹൂസ്റ്റണിലേക്ക് തന്നെ മടങ്ങും. ഇദ്ദേഹത്തെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്.
Comments