തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2026, 02:20 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: തിരുപ്പതി ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് പ്രസാദ വിതരണത്തിലും പ്രതിഫലിക്കുന്നു. മലയോര ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ വിശുദ്ധ ലഡ്ഡുവിന്റെ വിതരണത്തില്‍ കഴിഞ്ഞ മേയ് മാസത്തില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. മുപ്പത്തിയൊന്ന് ദിവസത്തിനുള്ളില്‍ ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷത്തിലധികം (1,21,35,528) ലഡ്ഡു പ്രസാദമാണ് തിരുമല തിരുപ്പതി ദേവസ്ഥാനം വഴി ഭക്തരിലേക്ക് എത്തിയത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസാദത്തിനായുള്ള ആവശ്യക്കാരില്‍ വലിയ രീതിയിലുള്ള വര്‍ദ്ധനവാണ് കാണാനാകുന്നത്. 2024 ല്‍ 1.01 കോടി, 2025ല്‍ 1.10 കോടി 2026 മേയ് 1.21 കോടിയിലധികം ലഡ്ഡു എന്നാണ് കണക്ക്. മുന്‍വര്‍ഷങ്ങളിലെ റെക്കോര്‍ഡുകളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഈ വര്‍ഷത്തെ കുതിപ്പ്.

ഭക്തരുടെ വലിയ തോതിലുള്ള ആവശ്യകത തടസ്സമില്ലാതെ നിറവേറ്റുന്നതിനായി ക്ഷേത്രത്തിലെ നിര്‍മ്മാണ ശാലയായ ‘പൊട്ടു’വില്‍ വന്‍ ക്രമീകരണങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിലവില്‍ ഓരോ ദിവസവും നാല് ലക്ഷത്തിലധികം ലഡ്ഡുക്കളാണ് ഇവിടെ തത്സമയം തയ്യാറാക്കുന്നത്. ഇതിനായി ഭീമമായ അളവിലുള്ള ഗുണനിലവാരമുള്ള ചേരുവകളാണ് ഓരോ ദിവസവും ഉപയോഗിക്കുന്നത്. ഒരു ലഡ്ഡു നിര്‍മ്മിക്കുന്നതിനായി ഏകദേശം 170 ഗ്രാം മിശ്രിതം ആവശ്യമായി വരുന്നുണ്ട്.

ഇതില്‍ 32 ടണ്‍ പഞ്ചസാര, 16 ടണ്‍ കടലമാവ്, 16 ടണ്‍ നെയ്യ് എന്നിവ ഉള്‍പ്പെടുന്നു. ഒരു ലഡ്ഡു നിര്‍മ്മിക്കാന്‍ മാത്രം ഏകദേശം 170 ഗ്രാം സാമഗ്രികള്‍ ആവശ്യമാണ്. ഭക്തര്‍ക്ക് ലഡ്ഡു വിതരണം സുഗമമാക്കുന്നതിനായി ക്ഷേത്രവളപ്പില്‍ ആകെ 56 ലഡ്ഡു കൗണ്ടറുകളാണ് നിലവില്‍ സജ്ജമാക്കിയിരിക്കുന്നത്.

Tags: recordladdusalesThirupathi Temple
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies