സൈനിക ശക്തിക്ക് മൂർച്ച കൂട്ടാൻ 'പ്രളയ്' ബാലിസ്റ്റിക് മിസൈലുകൾ വാങ്ങും; അനുമതി നൽകി പ്രതിരോധ മന്ത്രാലയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈനിക ശക്തിക്ക് മൂർച്ച കൂട്ടാൻ ‘പ്രളയ്’ ബാലിസ്റ്റിക് മിസൈലുകൾ വാങ്ങും; അനുമതി നൽകി പ്രതിരോധ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2023, 10:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിന്റെ സൈനിക ശക്തിക്ക് മൂർച്ച കൂട്ടാൻ പ്രളയ് ബാലിസ്റ്റിക് മിസൈലുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ. ചൈനയുമായും പാകിസ്താനുമായും അതിർത്തി പങ്കിടുന്ന നിയന്ത്രണ രേഖയിൽ വിന്യസിക്കുന്നതിനാണ് പ്രളയ് ബാലിസ്റ്റിക് മിസൈലുകളുടെ ഒരു റെജിമെന്റ് വാങ്ങാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.

150 മുതൽ 500 കിലോമീറ്റർ വരെ ലക്ഷ്യത്തിലെത്തിക്കാൻ പ്രളയ് ബാലിസ്റ്റിക് മിസൈലുകൾക്ക് സാധിക്കും. ഇവ വാങ്ങുന്നതിനുള്ള നിർദ്ദേശം അടുത്തിടെ നടന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലായിരുന്നു അംഗീകരിച്ചത്. ഇന്ത്യൻ സൈന്യത്തിന് വേണ്ടി കേന്ദ്രസർക്കാർ സ്വീകരിച്ച സുപ്രധാന തീരുമാനമാണിതെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

തന്ത്രപരവും നിർണായകവുമായ ഘട്ടങ്ങളിൽ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിക്കാനുള്ള അനുവാദം പുതിയ നയപ്രകാരം ഉണ്ടായതിനെ തുടർന്നാണ് പ്രളയ് വാങ്ങുന്നത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത മിസൈലുകൾക്ക് ആവശ്യമായ കൂടുതൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതുപ്രകാരം സേനയ്‌ക്ക് ആവശ്യമായ ലക്ഷ്യത്തിൽ മിസൈലുകൾ എത്തിക്കാനുള്ള പരിധി നിശ്ചയിക്കാൻ കഴിയും. കഴിഞ്ഞ വർഷം ഡിസംബർ 21നും 22നും തുടർച്ചയായി രണ്ടുതവണ നടത്തിയ മിസൈൽ പരീക്ഷണങ്ങൾ വിജയകരമായിരുന്നു.

ഒരു അർദ്ധ-ബാലിസ്റ്റിക് ഉപരിതല മിസൈലാണ് ‘പ്രളയ്’. ഇന്റർസെപ്റ്റർ മിസൈലുകളെ പരാജയപ്പെടുത്താൻ കഴിയുന്ന തരത്തിൽ അത്യാധുനിക രീതിയിലാണ് മിസൈൽ വികസിപ്പിച്ചിരിക്കുന്നത്. അന്തരീക്ഷത്തിലൂടെ ഒരു നിശ്ചിത ദൂരം കടന്നുപോയതിന് ശേഷം സഞ്ചരിക്കുന്ന പാതയിൽ വ്യത്യാസം വരുത്താനുള്ള കഴിവ് ഈ മിസൈലിനുണ്ട്. സോളിഡ് പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോറും മറ്റ് നൂതന സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് പ്രളയ് പ്രവർത്തിക്കുന്നത്.

Tags: drdolocballistic missilesPRALAY
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies