തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 15 രൂപയും ഒരു പവൻ സ്വർണ്ണത്തിന് 120 രൂപയുമാണ് ഉയർന്നത്.
ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണ്ണത്തിന് 5505 രൂപയും പവന് 44,040 രൂപയുമായി.ഇന്ന് 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 10 രൂപയും ഒരു പവന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന് 4558 രൂപയിലും ഒരു പവൻ 18 കാരറ്റിന് 36464 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
അതേസമയം ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. 78 രൂപയാണ് ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് ഇന്നത്തെ വില.
Comments