മുംബൈ: അടുത്ത ആഴ്ച തുടങ്ങുന്ന ഓസ്‌ട്രേലിയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയ്‌ക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തില്ലെന്ന് സൂചന. ഇന്‍സൈഡ്‌സ്‌പോര്‍ട്‌സ് അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. സ്‌ക്വാഡ് പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് സൂചന. രാത്രി 8:30ന് നായകന്‍ രോഹിത്ത് ശര്‍മ്മയും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാര്‍ക്കറും പ്രത്യേക വാര്‍ത്ത സമ്മേളനം വിളിച്ചിട്ടുണ്ട്. 22, 24, 27 തീയതികളില്‍ മൊഹാലി, ഇന്‍ഡോര്‍, രാജ്കോട്ട് എന്നീ വേദികളിലാണ് ഓസ്ട്രേലിയയ്‌ക്കെതിരെയുള്ള മൂന്ന് മത്സരങ്ങള്‍.
സഞ്ജു ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് പ്ലാനില്‍ ഇല്ലാത്തതാണ് കാരണം. ഏഷ്യാകപ്പിന് പ്രഖ്യാപിച്ച സ്‌ക്വാഡില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കില്ലെന്നാണ് സൂചന. സൂര്യകുമാര്‍ യാദവിന് കൂടുതല്‍ ഏകദിനത്തില്‍ കളിപ്പിച്ച് ഫോം വീണ്ടെടുക്കുകയാണ് ടീമിന്റെ ലക്ഷ്യം. അതേസമയം ചില കോണുകളില്‍ നിന്ന് മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുമെന്ന തരത്തില്‍ സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെയും ഔദ്യോഗിക വിവരങ്ങളൊന്നും വന്നിട്ടില്ല.പരിക്കിന്റെ പിടിയിലുള്ള ശ്രേയസ് അയ്യറെയും ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം.
സെപ്റ്റംബര്‍ 22നാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പര ആരംഭിക്കുന്നത്. ലോകകപ്പിനുള്ള മുന്നൊരുക്കമെന്ന നിലയിലാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയെ ടീം മാനേജേ്‌മെന്റ് കാണുന്നത്. ലോകകപ്പില്‍ ഒക്ടോബര്‍ എട്ടിന് ഇന്ത്യയുടെ ആദ്യ മത്സരവും ഓസ്‌ട്രേലിയക്കെതിരെ ആണ്. ഏകദിന പരമ്പരക്ക് പിന്നാലെ ഇംഗ്ലണ്ടിനും നെതര്‍ലന്‍ഡ്‌സിനുമെതിരെ ലോകകപ്പ് സന്നാഹ മത്സരങ്ങളിലും ഇന്ത്യന്‍ ടീം കളിക്കേണ്ടതുണ്ട്.
Comments