ലണ്ടൻ; പ്രശസ്ത ഹോളിവുഡ് താരം റസൽ ബ്രാൻഡിനെതിരെ ബലാത്സംഗ ആരോപണം. നാലു സ്ത്രീകളാണ് റസലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ദ സൺഡേ ടൈംസ് പ്രസിദ്ധീകരിച്ച വാർത്തയിൽ റസലിനെതിരെ ലൈംഗികാതിക്രം, ബലാത്സംഗം എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളാണ് സ്ത്രീകൾ ഉന്നയിച്ചിരിക്കുന്നത്. 2006-2012 വരെയുള്ള കാലഘട്ടത്തിലായിരുന്നു ആരോപണത്തിന് ആസ്പദമായ സംഭവം.
നടനും അവതാരകനുമായ റസൽ തന്റെ കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് നാലു സ്ത്രീകളെ ബലാത്സംഗത്തിന് വിധേയരാക്കിയതെന്ന് പറയപ്പെടുന്നു. ഇതിൽ ഒരു പെൺകുട്ടിക്ക് 16 വയസ് മാത്രമായിരുന്നു പ്രായം. പിന്നീട് റസ്സൽ മാപ്പ് ചോദിച്ച് രംഗത്തെത്തിയതായും അതിജീവിത പറഞ്ഞു.
അതേസമയം സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് റസൽ ഭീഷണിപ്പെടുത്തിയതായും മറ്റൊരു അതിജീവിത അറിയിച്ചു. എന്നാൽ ആരോപണങ്ങളെല്ലാം റസൽ ബ്രാൻഡ് നിഷേധിച്ചു. ആരോപണവുമായി രംഗത്തെത്തി സ്ത്രീകളുമായി തനിക്കുണ്ടായിരുന്ന മുൻകാല ബന്ധങ്ങൾ ഉഭയസമ്മതത്തോടെ ആയിരുന്നു എന്നാണ് താരത്തിന്റെ വാദം.
Comments