നിയസഭകളിലേക്കും ലോകക്‌സഭയിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പിൽ 33 ശതമാനം സീറ്റുകൾ സ്ത്രീകൾ സംവരണം ചെയ്യുന്ന ബില്ലിനെ അനുകൂലിച്ച് രാഹുൽ ഗാന്ധി. കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നൽകിയതിന് പിന്നാലെയാണ് 2016ൽ നരേന്ദ്രമോദിക്കയച്ച രാഹുൽ ഗാന്ധിയുടെ കത്ത് വൈറലാകുന്നത്. വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഈ കത്തയച്ചത്.
വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കണം, അതിന് ബിജെപിക്ക് കോൺഗ്രസിന്റെ പിന്തുണയുമുണ്ട്. സ്ത്രീ ശാക്തീകരണത്തിനുവേണ്ടി കോൺഗ്രസ് രാഷ്‌ട്രിയത്തിനതീതമായി ഒരുമിച്ചു നിൽക്കും. സ്ത്രീ ശാക്തീകരണത്തിന്റെ പ്രചാരകനെന്ന് അവകാശപ്പെടുന്ന മോദി, കക്ഷി രാഷ്‌ട്രിയത്തിന് അതീതമായി ഈ വിഷയം സംസാരിക്കാനും പാർലമെന്റിൽ അവതരിപ്പിക്കാനും തയ്യാറാകണമെന്നും രാഹുൽ കത്തിൽ പറയുന്നുണ്ട്.
Our PM says he’s a crusader for women’s empowerment? Time for him to rise above party politics, walk-his-talk & have the Women’s Reservation Bill passed by Parliament. The Congress offers him its unconditional support.
Attached is my letter to the PM. #MahilaAakrosh pic.twitter.com/IretXFFvvK
— Rahul Gandhi (@RahulGandhi) July 16, 2018
“>
കേന്ദ്രസർക്കാരിന്റെ വനിതാ സംവരണ ബിൽ കോൺഗ്രസിന്റേതാണെന്ന് സോണിയാ ഗാന്ധി. കേന്ദ്രസർക്കാർ ബില്ലിനെ അനുകൂലിച്ച് ഇന്നലെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. തങ്ങൾ ഇത് ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമെന്നാണ് കോൺഗ്രസിന്റെ നിലപാട്. യു.പി.എയും സോണിയയുമാണ് വനിത സംവരണ ബിൽ മുന്നോട്ട് വച്ചതെന്ന്് കോൺഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീർ ഞ്ജൻ ചൗധരിയും പ്രതികരിച്ചു. ബിൽ പാസായാൽ കോൺഗ്രസ് സന്തോഷിക്കുമെന്നും ചൗധരി വ്യക്തമാക്കി.
















Comments