ന്യൂഡൽഹി: നെറ്റ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി. അടുത്ത വർഷം ജൂൺ 10 മുതൽ 21 വരെ ആയിരിക്കും വിവിധ വിഷയങ്ങളുടെ നെറ്റ് പരീക്ഷ നടക്കുക. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വെബ്‌സൈറ്റിലൂടെയാണ് അറിയിപ്പ് പുറത്തുവിട്ടത്. പരീക്ഷ പൂർത്തിയായ ശേഷം മൂന്നാമത്തെ ആഴ്ച ഫല പ്രഖ്യാപനം നടക്കുമെന്നും അറിയിച്ചു.
കംപ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് രീതിയിൽ ആയിരിക്കും പരീക്ഷ നടക്കുക. ജൂണിലും ഡിസംബറിലുമായി വർഷത്തിൽ രണ്ട് തവണയാണ് യുജിസി – നെറ്റ് പരീക്ഷ നടത്തുന്നത്. ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത് 2024 ജൂൺ മാസത്തിലെ പരീക്ഷയുടേതാണ്. വിശദവിവരങ്ങൾക്ക് nta.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ്.
Comments