വരുന്ന ഞായർ ദിനം നിർണായകം, ബഹിരാകാശത്ത് വൻ സംഭവ വികാസം നടക്കാൻ പോകുന്നു! ഭൂമിയെ തകർക്കാൻ ശ്രമിച്ച 'ബെന്നുവിൽ' നിന്ന് ഓസിരിസ് റെക്സ്  എത്തുന്നു 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

വരുന്ന ഞായർ ദിനം നിർണായകം, ബഹിരാകാശത്ത് വൻ സംഭവ വികാസം നടക്കാൻ പോകുന്നു! ഭൂമിയെ തകർക്കാൻ ശ്രമിച്ച ‘ബെന്നുവിൽ’ നിന്ന് ഓസിരിസ് റെക്സ്  എത്തുന്നു 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 09:34 pm IST
FacebookTwitterWhatsAppTelegram

ഭീമാകാരമായ ഛിന്നഗ്രഹമായ ബെന്നു ഭൂമിയുമായി കൂട്ടിയിടിക്കാൻ പോകുന്നുവെന്ന ഞെട്ടിക്കുന്ന വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഈ വമ്പൻ ഛിന്നഗ്രഹം ഭൂമിയെ വന്നിടിച്ചാൽ 159 വർഷം മാത്രമായിരിക്കും ഇനി ആയുസ് ഉണ്ടാവുകയെന്നാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പറയുന്നത്. 2182 സെപ്റ്റംബർ 24-നാണ് ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യം വെച്ച് എത്തുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഭൂമിയെ ഇടിക്കുമെന്നുള്ള വാർത്തകൾക്ക് പിന്നാലെ കഴിഞ്ഞ കുറച്ച് കാലമായി നാസ ഇതിനെ തടയാനുള്ള പദ്ധതിയിലാണ്. ഇതിനെ തുടർന്ന് ഏഴ് വർഷങ്ങൾക്ക് മുൻപ് ബെന്നുവിനെ കുറിച്ച് പഠിക്കാനായി നാസ ഓസിരിസ് റെക്സ് എന്ന  പേടകം വിക്ഷേപിച്ചിരുന്നു. ഇവ ഛിന്നഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് കൊണ്ടിരിക്കുകയാണ്. ഈ ദൗത്യം സമാപനഘട്ടത്തിലേക്ക് അടുക്കുന്നതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

1999-ലാണ് നാസ ആദ്യമായി ഈ ഛിന്നഗ്രഹത്തെ കണ്ടെത്തുന്നത്. എംബയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ വലിപ്പമുണ്ടാവും ഈ ഛിന്നഗ്രഹത്തിന്. 22 അണുബോംബുകളുടെ കരുത്തുണ്ടാവും ഇവയ്‌ക്ക്. ഓരോ ആറ് വർഷം കൂടുമ്പോഴും ഇവ ഭൂമിക്ക് ഏറ്റവും അടുത്ത് കൂടി കടന്നുപോകും. ഇത്രയും കാലം ഭാഗ്യം കൊണ്ട് മാത്രമാണ് ഇവ ഭൂമിയുമായി കൂട്ടിയിടിക്കാതിരുന്നത്. ഗുരുത്വാകർഷണ ബലം കാരണം ഇവയുടെ ചലന വേഗം മാറിയാലോ ദിശാ മാറ്റം സംഭവിച്ചാലോ അപകടമുണ്ടാവാം. ബെന്നുവിന്റെ സാമ്പിൾ ശേഖരണത്തിലൂടെയാണ് ഇക്കാര്യങ്ങൾ മനസ്സിലായത്.

നാസയുടെ ഒസിരിസ് റെക്സ് പേടകത്തിനെയാണ് ബെന്നുവിന്റെ ഉപരിതലത്തിലേക്ക് അയച്ചത്. 2016-ലായിരുന്നു ഇത്. നാല് വർഷങ്ങൾക്കിപ്പുറം 2020-ലാണ് പേടകം ഉപരിത്തലത്തിലിറങ്ങിയത്. നൈറ്റിംഗ് ഗേൾ എന്ന ലൊക്കേഷനിൽ നിന്ന് പാറ പോലെയുള്ള ഒരു പദാർത്ഥമാണ് പേടകം ശേഖരിച്ചത്. ബഹിരാകാശത്ത് നിന്ന് വേർത്തിരിച്ചെടുത്ത ഏറ്റവും വലിയ സാമ്പിളാണ് ഇത്.

വരുന്ന ഞായറാഴ്ചയാണ് ഈ സാമ്പിളുകൾ ഭൂമിയിലേക്ക് തിരികെ അയക്കുന്ന നിർണായക ദൗത്യം. 63,000 മൈൽ പിന്നിട്ട ശേഷമാകും ഫ്രിഡ്ജിന്റെ വലിപ്പത്തിലുള്ള ക്യാപ്‌സ്യൂൾ ഭൂമിയിൽ എത്തിക്കുക. തുടർന്ന് പാരച്യൂട്ടുകൾ ഉപയോഗിച്ചാകും ഇവ സുരക്ഷിതമായി ഇറക്കുക.

4.5 ബില്യൺ വർഷത്തോളമായി സൗരയൂഥത്തിൽ ഈ ഛിന്നഗ്രഹം നിലനിൽക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ആർക്യു36 എന്നായിരുന്നു ആദ്യം ബെന്നുവിന്റെ പേര്. പിന്നീട് ഒരു മൂന്നാം ക്ലാസുകാരൻ നൽകിയ പേരാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ബെന്നുവിൽ നിന്നുള്ള അപകടത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ അവസാന ഘട്ടത്തിലാണെന്ന് നാസ പറയുന്നു.

Tags: NASABennu Asteroid
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies