ചെന്നൈ: തമിഴ്‌നാട്ടിലെ 30 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നു. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് (ടിഎൻഇബി), ടാംഗേഡോ (തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ) എന്നിവയുടെ കരാറുകാരുടെയും വിതരണക്കാരുടെയും വീടുകളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്. നികുതി വെട്ടിപ്പ് സംബന്ധിച്ച പരാതിയിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോർട്ട്. ദുരൈ പാക്കം, പള്ളിക്കരണൈ, നീലങ്ങരൈ, നവല്ലൂർ, എന്നൂർ, പൊന്നേരി എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നതെന്നാണ് സൂചന.
Comments