കോഴിക്കോട്: ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കോഴിക്കോട് വടകര ചോറോട് പാതയിലാണ് അപകടം നടന്നത്. ചെമ്മരത്തൂർ സ്വദേശി സൂരജാണ് മരിച്ചത്. സിഐഎസ്എഫ് ഉദ്യോഗസ്ഥനായിരുന്നു സൂരജ്. ചത്തീസ്ഗണ്ഡിൽ ജോലി ചെയ്യുന്ന ഇദ്ദേഹം നാട്ടിൽ അവധിക്കു വന്നപ്പോഴാണ് അപകടം ഉണ്ടായത്. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Comments