ഇന്ത്യൻ ടെലികോം മേഖല വൻ കുതിപ്പാണ് കാഴ്ച വെക്കുന്നത്. വരിക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള സ്ഥാപനമാണ് വോഡാഫോൺ ഐഡിയ എന്ന വിഐ. നിരവധി ഓഫറുകളാണ് വിഐ വരിക്കാർക്കായി നൽകുന്നത്. ഇപ്പോൾ ഒടിടി സേവനങ്ങൾ സൗജന്യമായി വാഗ്ദാനം ചെയ്യുന്ന റീചാർജ് പ്ലാനുകളും നൽകി വരുന്നുണ്ട്. സ്മാർട്ട് ഫോണിൽ ഒടിടി പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർദ്ധനയാണ് ഇതിന് പിന്നിൽ.
ഇന്ത്യയിൽ ഭൂരിഭാഗം പേർ ഉപയോഗിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ. വരിക്കാർക്കായി മൂന്ന് പ്രീപെയ്ഡ് പ്ലാനുകളാണ് വിഐ നൽകുന്നത്. സാധാരണക്കാരുടെ പരിധിയിൽ നിൽക്കുന്ന പ്ലാനുകൾ ഇതാ..
1) 399 രൂപയുടെ പ്ലാൻ: സൗജന്യ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപിഷൻ ലഭിക്കുന്ന ചെലവ് കുറഞ്ഞ വിഐ പ്ലാനാണിത്. 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്എംഎസ്, 2.5 ജിബി പ്രതിദിന ഡേറ്റ എന്നിവയാണ് പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ. ഇതിന് പുറമേ വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ലഭിക്കും. ബിംഗ് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്‌സ് എന്നിവയാണ് വിഐ ഹീറോ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നത്. മൂന്ന് മാസത്തെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്ഷനാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. വിഐ മൂവീസ് സബ്‌സ്‌ക്രിപ്ഷനും 5 ജിബി ബോണസ് ഡാറ്റയും ഇതോടൊപ്പമുണ്ട്.
2) 499 രൂപയുടെ പ്ലാൻ: മൂന്ന് മാസത്തേക്ക് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനും വിഐ മൂവിസ് ആന്റ് ടിവി ടിവി സബ്‌സ്‌ക്രിപ്ഷനും 5 ജിബി ബോണസ് ഡാറ്റയും ലഭിക്കുന്ന പ്ലാനാണ് ഇത്. അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 3 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ലഭ്യമാകും.
3) 601 രൂപയുടെ പ്ലാൻ: ഒരു വർഷത്തേക്ക് സൗജന്യമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്ഷനാണ് ഈ പ്ലാനിന്റെ പ്രത്യേകത. 28 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിംഗ്, എസ്എംഎസ്, 3ജിബി പ്രതിദിന ഡാറ്റ എന്നീ ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നു. വിഐ ഹീറോ ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നു. പ്രതിദിനം ലഭിക്കുന്ന 3ജിബി ഡാറ്റയ്‌ക്ക് പുറമേ 16 ജിബി എക്‌സ്ട്രാ ഡാറ്റയും 601 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.
Comments