പന്നിയിറച്ചി കഴിക്കുന്ന വീഡിയോ പങ്കുവച്ച ടിക് ടോക് താരമായ യുവതിക്ക് ഇന്തോനേഷ്യയില്‍ തടവ് ശിക്ഷ. മതനിന്ദ നിയമപ്രകാരം രണ്ട് വര്‍ഷം തടവ് ശിക്ഷയാണ് യുവതിക്ക് വിധിച്ചത്. മുസ്ലീം പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പന്നിയിറച്ചി കഴിച്ചെന്ന് പറഞ്ഞാണ് ടിക് ടോക്കറെ ഭരണകൂടം തടവിലാക്കിയത്.
‘ബിസ്മില്ലാഹ്’ എന്ന് ചൊല്ലിയ ശേഷം സ്ത്രീ പന്നിയിറച്ച് കഴിക്കുകയായിരുന്നു. ഇന്തോനേഷ്യയിലെ ബാലിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.ലിന മുഖര്‍ജി(33) എന്ന യുവതിയാണ് ജയിലിലായത്. ഈ വര്‍ഷം മാര്‍ച്ചിലാണ് യുവതി പന്നിയിറച്ചി കഴിക്കുന്ന വീഡിയോ ചിത്രീകരിച്ചത്.
ഇസ്ലാമില്‍ പന്നിയിറച്ചി ഹറാമാണെന്നും മുസ്ലിംകള്‍ പന്നിയിറച്ചി കഴിക്കുന്നില്ലെന്നും അറിഞ്ഞിരിക്കേണ്ട യുവതി വലിയ തെറ്റാണ് ചെയ്തതെന്നാണ് ഇസ്ലാമിസ്റ്റുകളുടെ വാദം. സോഷ്യല്‍ മീഡിയയിലും യുവതിക്കെതിരെ വലിയ ആക്രമണമുണ്ടായി.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ദശലക്ഷക്കണക്കിന് ആളുകള്‍ കാണുകയും ചെയ്തു. ‘മുസ്ലീംഗങ്ങള്‍ക്കും പ്രത്യേക ഗ്രൂപ്പുകള്‍ക്കുമെതിരെ വിദ്വേഷം വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള വിവരങ്ങള്‍ പ്രചരിപ്പിച്ചതിന്’ സ്ത്രീ കുറ്റക്കാരിയാണെന്ന് പലേംബാംഗ് കോടതി കണ്ടെത്തുകയും ചൊവ്വാഴ്ച വിധി പ്രഖ്യാപിക്കുകയായിരുന്നു. ബാലിയിലേക്കുള്ള യാത്രയ്‌ക്കിടെ കൗതുകത്തിലാണ് പന്നിയിറച്ചി കഴിച്ചതെന്ന് അവര്‍ വിചാരണ വേളയില്‍ പറഞ്ഞിരുന്നു.
ഇന്തോനേഷ്യയില്‍ മതനിന്ദ കേസുകള്‍ നിരന്തരം ഉയരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ‘മുഹമ്മദ്’ എന്ന് പേരുള്ള ഉപഭോക്താവിന് സൗജന്യ മദ്യം നല്‍കിയതിന് ഒരു ബാറിലെ ആറു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇന്തോനേഷ്യയിലെ ന്യൂനപക്ഷ സമുദായങ്ങളെ പീഡിപ്പിക്കാന്‍ ലക്ഷ്യമിട്ട്് മതനിന്ദ നിയമം ഉപയോഗിക്കുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
Ada Indonesia guys … 🥲
Lina Mukherjee pic.twitter.com/JNNuUltAZF
— 🌸 Bebeb Bubu 🌸 (@NyaiiBubu) September 21, 2023
“>