ഇന്ത്യൻ സിനിമയിലെ ഏറ്റവും ശക്തമായ പ്രകടനങ്ങളിലൊന്ന്; ദ് വാക്‌സിൻ വാറിലെ നാനാ പടേക്കറുടെ കഥാപാത്രത്തെ കുറിച്ച് വിവേക് ​​അഗ്നിഹോത്രി

Published by
Janam Web Desk

ലോകത്തെ പിടിച്ച് കുലുക്കിയ കൊറോണ മഹാമാരിയും അതിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്റെ കണ്ടുപിടിത്തവും പ്രതിപാദിക്കുന്ന ചിത്രമാണ് ‘ദ് വാക്‌സിൻ വാർ‘. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ റിലീസിന് മുന്നോടിയായി ചിത്രത്തിലെ നടൻ നാനാ പടേക്കർ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ വിവേക് ​​അഗ്നിഹോത്രി.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ, ഡോ. ബൽറാം ഭാർഗവ എന്ന കഥാപാത്രത്തെയാണ് നാനാ പടേക്കർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലുള്ള പടേക്കറുടെ ദൃശ്യങ്ങൾ കോർത്തിണക്കികൊണ്ടുള്ള വീഡിയോയാണ് അഗ്നിഹോത്രി പങ്കുവെച്ചിരിക്കുന്നത്. കൂടാതെ നടന്റെ സിനിമയിലെ പ്രകടനത്തെ അഗ്നിഹോത്രി പ്രശംസിക്കുകയും ചെയ്തു.

‘ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ, ഡോ. ബൽറാം ഭാർഗവയായി എത്തുന്നത് മൂന്ന് തവണ ദേശീയ അവാർഡ് ജേതാവ് നാനാ പടേക്കർ ആണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ശക്തമായ പ്രകടനങ്ങളിലൊന്നായിരിക്കും ഇത്.‘ എന്നാണ് നാനാ പടേക്കറുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് വിവേക് ​​അഗ്നിഹോത്രി കുറിച്ചത്.

ദ് വാക്‌സിൻ വാർ സെപ്റ്റംബർ 28-ന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്നും അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കശ്മീർ ഫയൽസിന് ശേഷം വിവേക് രഞ്ജൻ അഗ്നിഹോത്രിയൊരുക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംവിധായകനൊപ്പം ഭാര്യ പല്ലവി ജോഷിയും അമേരിക്കയിലാണ്. ഇന്ത്യയിലെ ആദ്യ ബയോ സയൻസ് സിനിമയാണിതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.

Iam Budha പ്രൊഡക്ഷൻസിന്റെ ബാനറിൽ പല്ലവി ജോഷിയും അഭിഷേക് അഗർവാൾ ആർട്‌സും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. പല്ലവി ജോഷി ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നാന പടേക്കർ, അനുപം ഖേർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുണ്ട്.

സപ്തമി ഗൗഡ, ദിവ്യ സേത്ത്, പരിതോഷ് സാൻഡ്, സ്നേഹ മിലാൻഡ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിന്ദി,ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാഠി, തെലുങ്ക്, തമിഴ്, കന്നട, എന്നീ ഭാഷയിലുൾപ്പടെ പത്തിലധികം ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക. ആംഗ്യഭാഷയിലും ചിത്രം തിയേറ്ററിലെത്തും. സെപ്റ്റംബർ 28-നാകും ചിത്രത്തിന്റെ റിലീസ്.

Share
Leave a Comment