ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ പാകിസ്താന് കൂടുതല്‍ പിന്തുണ ലഭിക്കുമെന്ന് സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. ഓക്ടോബര്‍ 14ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഓക്ടോബര്‍ 14നാണ് ചിരവൈരികള്‍ ഏറ്റുമുട്ടുന്നത്. ഒരുലക്ഷത്തിലധികം പേര്‍ മത്സരം നേരിട്ട് വീക്ഷിക്കാന്‍ സ്റ്റേഡിയത്തില്‍ എത്തുമെന്നാണ് പ്രതീക്ഷപ്പെടുന്നത്.
‘അഹമ്മദബാദില്‍ ഇന്ത്യയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ഒരുലക്ഷത്തിലേറെ കാണികള്‍ വരും. ഈ മത്സരത്തില്‍ നല്ല പ്രകടനം കാഴ്ചവച്ചാല്‍ കൂടുതല്‍ ശ്രദ്ധ നിങ്ങള്‍ക്ക് ലഭിക്കും. ഞാന്‍ പ്രതീക്ഷിക്കുന്നത് കൂടുതല്‍ ആള്‍ക്കാര്‍ ഇന്ത്യയിലെത്തി ഞങ്ങളെ പിന്തുണയ്‌ക്കും എന്നാണ്’.-ഐ.സി.സി പുറത്തിറക്കിയ വീഡിയോയിലാണ് താരത്തിന്റെ പരാമര്‍ശം.
ഏഷ്യാകപ്പിലെ ഇന്ത്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ നാല് വിക്കറ്റെടുത്ത് മികച്ച പ്രകടനം നടത്തിയെങ്കിലും രണ്ടാമത്സരത്തില്‍ ഷഹീന്‍ അഫ്രീദി ആവശ്യത്തിലേറെ തല്ല് വാങ്ങിക്കൂട്ടി.















