മൊഹാലി: ടോസ് നഷ്ടപ്പെട്ട് ആദ്യ ഏകദിനത്തില്‍ ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം. 35 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 166 റണ്‍സെടുത്ത ഓസിസിന്റെ 4 വിക്കറ്റുകളാണ് നഷ്ടമായത്. 21 റണ്‍സുമായി കാമറൂണ്‍ ഗ്രീനും 3 റണ്‍സുമായി ജോഷ് ഇഗ്ലിസുമാണ് ക്രീസിലുള്ളത്. ഇതിനിടെ മഴയെത്തിയതോടെ മത്സരം തടസപ്പെട്ടു.
നാല് റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്റെയും 41 റണ്‍സെടുത്ത സ്മിത്തിനെയും ഷമി പുറത്താക്കി. അര്‍ദ്ധശതകം പൂര്‍ത്തിയാക്കിയ വാര്‍ണറെ ജഡേജയും 39 റണ്‍സെടുത്ത ലംബുഷെയ്‌നെ അശ്വിനും പുറത്താക്കി. അതേസമയം വാര്‍ണറുടെ അനായാസ ക്യാച്ച് ശ്രേയസ് അയ്യര്‍ പാഴാക്കിയത് സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങള്‍ക്ക് ഇടയാക്കി.
മത്സരത്തില്‍ ഷാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ ഡേവിഡ് വാര്‍ണര്‍ മിഡ് ഓണില്‍ നല്‍കിയ അനായാസ ക്യാച്ചാണ് കൈവിട്ടത്.ദീര്‍ഘ നാളുകള്‍ക്ക് ശേഷം ആര്‍. അശ്വിന്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ തിരിച്ചെത്തി. ഋതുരാജ് ഗെയ്ക്വാദും സൂര്യകുമാര്‍ യാദവും ടീമിലുണ്ട്. ഇഷാന്‍ മദ്ധ്യനിരയില്‍ ബാറ്റ് ചെയ്‌തേക്കും.