ഒട്ടാവ: ട്രൂഡോയ്ക്ക് കനേഡിയൻ മാദ്ധ്യമത്തിന്റെ പരിഹാസം കലർന്ന വിമർശനം. ഖലിസ്ഥാൻ ഭീകരവാദിയെ അജ്ഞാതൻ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്കെതിരെ നിലപാട് സ്വീകരിച്ചതിനാണ് വിമർശനം. കാരിക്കേച്ചറിലൂടെയാണ് മാദ്ധ്യമത്തിന്റെ വിമർശനം. ദി ഗ്ലോബ് ആൻഡ് മെയിൽ എന്ന മാദ്ധ്യമമാണ് ട്രൂഡോയെ വിമർശിച്ച് രംഗത്ത് വന്നത്. ഇന്ത്യയുടെ ദേശീയ മൃഗമായ കടുവ ട്രൂഡോയെ ആക്രമിക്കുന്നതാണ് കാരിക്കേച്ചർ.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടൻ പ്രസിഡന്റ് ഋഷി സുനക്ക്, ഓസ്ട്രലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്നിവർ ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുന്നതായും കാരിക്കേച്ചർ കാണിക്കുന്നു. സ്വന്തം രാജ്യത്തെ മാദ്ധ്യമം തന്നെ സർക്കാരിനെതിരെ തിരിയുന്നതിന്റെ യാഥാർത്ഥ്യം കൂടിയാണ് ചിത്രം പറഞ്ഞു വെക്കുന്നത്. ഇതിന് പിന്നാലെയാണ് ചിത്രം പുറത്തുവരുന്നത്. നയതന്ത്ര ബന്ധത്തിൽ കാനഡ പരാജയപ്പെട്ടുവെന്നും ലോകരാഷ്ട്രങ്ങൾ അടക്കം ഇന്ത്യയ്ക്കൊപ്പം തുടരുകയാണെന്നും പറയാതെ പറയുകയാണ് ചിത്രം.
കടുവയെ ചൂണ്ടിക്കാട്ടി, കടുവയുടെ പുറത്തിരുക്കുന്ന പ്രസിഡന്റുമാരെ നോക്കി പരിതപിക്കുന്ന ട്രൂഡോയുടെ ചിത്രം നിരവധി മാനങ്ങളാണ് നൽകുന്നത്. കടുവയുടെ ആക്രമണത്തിൽ ട്രൂഡോയുടെ വസ്ത്രങ്ങൾ കീറിപറിഞ്ഞതായും ചിത്രം കാണിക്കുന്നു. ഇന്ത്യയുടെ പ്രതിഷേധത്തിൽ ട്രൂഡോ ഭയപ്പെട്ടതായും എന്നാൽ ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്ക്കൊപ്പം തന്നെ തുടരുകയാണെന്നാണ് ചിത്രത്തിന്റെ അർത്ഥം.
കാനഡയിൽ നടക്കുന്ന ഖലിസ്ഥാൻ ഭീകരവാദത്തിൽ നടപടികൾ സ്വീകരിക്കാത്തതിന് ട്രൂഡോയ്ക്ക് ഇന്ത്യയുടെ ഭാഗത്ത് നിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ജി 20യ്ക്കെത്തിയ ട്രൂഡോയോട് വിഷയത്തെ കുറിച്ച് ഇന്ത്യ അറിയിക്കുകയും ചെയ്തിരുന്നു. ഭരണരംഗത്ത് പരുങ്ങലിലായ ട്രൂഡോ, കാനഡയിൽ ശക്തമായ എതിർപ്പ് നേരിടുന്നതിന് പിന്നാലെയാണ് സ്വന്തം രാജ്യത്ത് നിന്നുള്ള മാദ്ധ്യമ വിമർശനം.