ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനത്തുക. 10 മില്യൺ ഡോളറാണ് ( 85 കോടി) ലോകകപ്പ് വിജയിക്കൾക്ക്
ഐ.സി.സി സമ്മാനത്തുകയായി നൽകുന്നത്. ലോകകിരീടത്തിൽ മുത്തമിടുന്നവർക്ക് നാല് മില്യൺ ഡോളറും (ഏകദേശം 33 കോടി രൂപ) , റണ്ണേഴ്സ് അപ്പിന് 16 കോടിയുമാണ് ലഭിക്കുക.
ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ മത്സരം വിജയിക്കുമ്പോഴും ടീമുകൾക്ക് 33 ലക്ഷം രൂപ വീതം ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താവുന്ന ടീമുകൾക്ക് 83 ലക്ഷം രൂപ വീതവും നൽകും. സെമിയിൽ തോൽക്കുന്ന ടീമുകൾക്ക് ആറ് കോടി 63 ലക്ഷം രൂപയാണ് ലഭിക്കുക. 2025ലെ വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ സമ്മാനത്തുകയും ഇതിന് സമാനമായിരിക്കും.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾ ഒക്ടോബർ അഞ്ച് മുതൽ നവംബർ 19 വരെയാണ് അരങ്ങേറുക. അഹമ്മദാബാദിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ന്യൂസിലാൻഡിനെ നേരിടും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഒക്ടോബർ എട്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം.