ന്യൂഡൽഹി: ഖലിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഭാരതം. യുഎപിഎ അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി 19 ഖാലിസ്ഥാൻ ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. ബ്രിട്ടൻ, യുഎസ്, കാനഡ, യുഎഇ, പാകിസ്ഥാൻ എന്നിവയുൾപ്പെടെ വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖലിസ്ഥാനി ഭീകരരുടെ പട്ടിക എൻഐഎ തയ്യാറാക്കി.
യുഎസ് ആസ്ഥാനമായുള്ള ഖാലിസ്ഥാൻ ഭീകരനും സിഖ് ഫോർ ജസ്റ്റിസ് മേധാവിയുമായ ഗുർപത്വന്ത് സിംഗ് പന്നൂന്റെ രണ്ട് സ്വത്തുക്കളും എൻഐഎ കണ്ടുകെട്ടിയിരുന്നു. ജഗ്താർ സിംഗ് താരയുടെ നേതൃത്വത്തിലുള്ള ബബ്ബർ ഖൽസ ഇന്റർനാഷണലുമായി ചേർന്ന് നിജ്ജാർ പ്രവർത്തിച്ചതായി റിപ്പോർട്ടുകളുണ്ട്.
എൻഐഎയുടെ പട്ടികയിൽ താഴെ പറയുന്ന 19 ഖാലിസ്ഥാനി ഭീകരർ ഉൾപ്പെടുന്നു:
പരംജീത് സിംഗ് പമ്മ, യുകെ ആസ്ഥാനമാക്കി.
വാധ്വ സിംഗ്, പാകിസ്ഥാൻ
കുൽവന്ത് സിംഗ്, യുകെ
ജെഎസ് ധലിവാൾ, യുഎസ്
സുഖ്പാൽ സിംഗ്, യുകെ
ഹർപ്രീത് സിംഗ്, യുഎസ്
സരബ്ജീത് സിംഗ്, യുകെ
കുൽവന്ത് സിംഗ്, യുകെ
ഹർജപ് സിംഗ്, യുഎസ്
രഞ്ജിത് സിംഗ് നീത, പാകിസ്ഥാൻ
ഗുർമീത് സിംഗ്, യുകെ.
ഗുർപ്രീത് സിംഗ്, യുകെ
ജസ്മീത് സിംഗ് ഹക്കീംസാദ, യുഎഇ
ഗുർജന്ത് സിംഗ് ധില്ലൺ, ഓസ്ട്രേലിയ
ലഖ്ബീർ സിംഗ് റോഡ്, കാനഡ
അമർദീപ് സിംഗ് പുരേവാൾ, യുഎസ്
ജതീന്ദർ സിംഗ് ഗ്രെവാൾ, കാനഡ
ദുപീന്ദർ സിംഗ്, യുകെ
എസ് ഹിമ്മത് സിംഗ്, യുഎസ്
ഇവരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററും എൻഐഎ പുറത്തിറക്കിയിട്ടുണ്ട്.