ഇസ്ലാമാബാദ് : 2023ലെ ഏകദിന ലോകകപ്പിന് മുമ്പ് പാകിസ്താൻ ക്രിക്കറ്റ് ടീം വലിയ പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ നാല് മാസമായി പാക് താരങ്ങൾക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ശമ്പളം നൽകാത്തതിനാൽ ലോകകപ്പ് പ്രമോഷനും സ്പോൺസർഷിപ്പ് ലോഗോകളും ബഹിഷ്‌കരിക്കുമെന്ന് ടീം താരങ്ങൾ ഭീഷണിപ്പെടുത്തുന്നുമുണ്ട് .
കഴിഞ്ഞ നാല് മാസമായി പാക് താരങ്ങൾക്ക് മാച്ച് ഫീയോ ശമ്പളമോ ലഭിച്ചിട്ടില്ലെന്നും ഇതിനെ തുടർന്ന് കളിക്കാർക്കിടയിൽ കടുത്ത അമർഷമാണെന്നും ‘ക്രിക്കറ്റ് പാകിസ്താൻ ‘ റിപ്പോർട്ട് ചെയ്യുന്നു. കളിക്കാരുടെ ശമ്പളത്തിൽ ചരിത്രപരമായ വർദ്ധനവ് ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു, എന്നാൽ പുതിയ കരാർ ഇതുവരെ ഒപ്പിട്ടിട്ടില്ല.
“ഞങ്ങൾ പാകിസ്താനെ സൗജന്യമായി പ്രതിനിധീകരിക്കാൻ തയ്യാറാണ്, എന്നാൽ ബോർഡുമായി ബന്ധപ്പെട്ടിരിക്കുന്ന സ്പോൺസർഷിപ്പ് ആളുകളെ എന്തിന് പ്രോത്സാഹിപ്പിക്കണം എന്നതാണ് ചോദ്യം. . അതുപോലെ, പ്രൊമോഷണൽ പ്രവർത്തനങ്ങളിലും മറ്റ് ഇവന്റുകളിലും പങ്കെടുക്കാൻ ഞങ്ങൾ വിസമ്മതിച്ചേക്കാം. ലോകകപ്പ് സമയത്ത്, ഞങ്ങൾ ഐസിസി വാണിജ്യ പ്രമോഷനുകളുമായും പ്രവർത്തനങ്ങളുമായും ബന്ധപ്പെടില്ല.” – എന്നാണ് ചില താരങ്ങൾ പറയുന്നത് .
ഐസിസിയിൽ നിന്നും സ്‌പോൺസർമാരിൽ നിന്നും കളിക്കാർ വരുമാനത്തിന്റെ വിഹിതം ആവശ്യപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു.