ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. ഇതോടെ മെഡല്‍ നേട്ടം 14 ആക്കി ഉയര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞു. അശ്വാഭ്യാസത്തില്‍ ടീമിനത്തിലാണ് ഇന്ത്യ പൊന്നണിഞ്ഞത്. സുദിപ്തി ഹജേല, ദിവ്യകൃതി സിംഗ്, ഹൃദയം ഛെദ്ദ, അനുഷ് അഗർവാള എന്നിവരടങ്ങിയ ടീമാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്.
ഈ ഇനത്തിൽ 41 വർഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ സ്വർണമാണ് ഇത്. നാലാം ദിനം സെയ്‌ലിംഗിൽ നേഹ ഠാക്കൂർ വെള്ളിയും ഇബാദ് അലി, വിഷ്ണി ശരവണൻ എന്നിവർ വെങ്കലവും കരസ്ഥമാക്കിയിരുന്നു. നിലവിൽ മൂന്ന് സ്വർണവും നാല് വെള്ളിയും എട്ട് വെങ്കലവും ഉൾപ്പെടെ 14 മെഡലുകളാണ് ഇന്ത്യ നേടിയത്.