വമ്പൻ തൊഴിലവരങ്ങൾ; ഇന്ത്യയിൽ അരങ്ങുവാഴാൻ ലോജിസ്റ്റിക് രംഗം
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വമ്പൻ തൊഴിലവരങ്ങൾ; ഇന്ത്യയിൽ അരങ്ങുവാഴാൻ ലോജിസ്റ്റിക് രംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 01:04 pm IST
FacebookTwitterWhatsAppTelegram

അടുത്ത പത്ത് വർഷത്തിനകം ലോജിസ്റ്റിക് രംഗത്ത് വമ്പൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോർട്ട്. 10 ലക്ഷം തൊഴിലവസരങ്ങൾ മേഖല സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. 12% വാർഷിക വളർച്ച രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് വരും വർഷങ്ങളിൽ കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കാൻ ലോജിസ്റ്റിക് രംഗത്തിന് കഴിഞ്ഞേക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

രാജ്യത്തെ തുറമുഖ മേഖലയുടെ വളർച്ചയും വർദ്ധിത ഉത്പാദനവും മേഖലയ്‌ക്ക് പുത്തൻ ഉണർവ്വാണ് നൽകുന്നത്. പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്‌കീം, ആഭ്യന്തര ഉത്പാദനം, കയറ്റുമതി പ്രവർത്തനങ്ങൾ, ഉപഭോഗ ഘടനയിലെ മാറ്റങ്ങൾ, പണപ്പെരുപ്പ നിരക്ക് കുറയുന്നത്, സമീപകാല വ്യവസായ പരിഷ്‌കാരങ്ങൾ തുടങ്ങിയവയെല്ലാം മേഖലയുടെ വളർച്ചയെ കാര്യമായി സ്വാധീനിക്കുന്നു. മാത്രവുമല്ല അസംഘടിത മേഖലയിൽ നിന്ന് സംഘടിത മേഖലയിലേക്കുള്ള ചുവടുമാറ്റം ലോജിസ്റ്റിക് രംഗത്തിന്റ പുരോഗതിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.

രാജ്യത്തെ മെട്രോ നഗരങ്ങൾക്ക് പുറമേ ഇൻഡോർ, ഗുവാഹട്ടി, നാഗ്പൂർ, ജയ്പൂർ, വഡോദര, ലക്‌നൗ എന്നിവിടങ്ങളിലും അതിവേഗ വളർച്ചയാണ് ലോജിസ്റ്റിക് രംഗം കാണിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷ്യൻലേണിംഗ് തുടങ്ങിയവ മേഖലയെ ആശ്രയിക്കുന്നത് വലിയ തോതിൽ വർദ്ധിച്ചു വരുന്നു. ഇത് ലോജിസ്റ്റിക് പ്രവർത്തനങ്ങളെ കാര്യമായി സ്വാധീനിക്കുന്നു. സപ്ലൈ ചെയിൻ മാനേജർമാർ, ലോജിസ്റ്റിക് സ്പെഷ്യലിസ്റ്റുകൾ, വിതരണ മാനേജർമാർ, വെയർഹൗസിംഗ് മാനേജർമാർ എന്നിവ ഉൾപ്പെടെ നിരവധി ചുമതലകളാണ് മേഖല സൃഷ്ടിക്കുന്നത്. ഉത്പാദന ഉപഭോഗ മേഖലയിലെ ഇപ്പോൾ പ്രകടമാക്കിയിരിക്കുന്ന ഈ പുരോഗതി മേഖലയിൽ നിരവധി തൊഴിലുകൾ സൃഷ്ടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നത്.

Tags: Indialogistic
ShareTweetSendShare

More News from this section

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

തമിഴ്‌നാട്ടിൽ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടഞ്ഞ് ഹൈക്കോടതി; വിജയ് രാജിവെച്ച സീറ്റും പട്ടികയിൽ, തിരഞ്ഞെടുപ്പ് കമ്മീഷന് ഇടക്കാല വിലക്ക്

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

Latest News

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ലേക് ഷോർ ആശുപത്രിയിലേക്കും ഇഡി അന്വേഷണം; വ്യാജരേഖയിൽ അവയവക്കച്ചവടം നടത്തിയെന്ന കേസിൽ ഡോക്ടർമാരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നു

137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവം ; അന്വേഷണത്തിന് റെയിൽവേ; റിപ്പോർട്ട് 48 മണിക്കൂറിനകം

ഇസ്ലാമിക മതഭ്രാന്തിന്റെ ഇര; ”തല മുതൽ കാൽവരെ ചതവുകൾ, തലയ്‌ക്ക് ഗുരുതര ക്ഷതം; തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് റിപ്പോർട്ട്; സാവരിയയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

മതസംവരണം അവസാനിപ്പിക്കണം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം, ശബരിമല കേസുകൾ പിൻവലിക്കണം; ഹൈന്ദവ വിഷയങ്ങളുമായി മുഖ്യമന്ത്രിക്ക് ഹിന്ദു ഐക്യവേദിയുടെ നിവേദനം

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു

ഓണയാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക ; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ഇന്ന് മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies