ലോകകപ്പിന് ദിവസങ്ങള്‍ക്ക് ശേഷിക്കെ ബംഗ്ലാദേശ് ടീമില്‍ നിന്ന് പടല പിണക്കങ്ങളുടെ വാര്‍ത്തായാണ് പുറത്തുവരുന്നത്. മുന്‍ നായകന് തമീം ഇഖ്ബാലിനെ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയാല്‍ നായക സ്ഥാനം രാജിവയ്ക്കുമെന്നും ലോകകപ്പ് കളിക്കില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ച് ഓള് റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്.
സോമോയ് ടിവിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫിറ്റ്നസ് ഇല്ലാത്ത തമീം അഞ്ച് മത്സരങ്ങളിലധികം ലോകകപ്പില്‍ കളിക്കില്ലെന്ന് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ ഈ ഉപാധികള്‍ അംഗീകരിക്കാനാവില്ലെന്നാണ് ഷാക്കിബിന്റെ പക്ഷം.
ഇക്കാര്യം ചൂൂണ്ടിക്കാട്ടി ഷാക്കിബും പരിശീലകനും കഴിഞ്ഞ ദിവസം ബിസിബി പ്രസിഡന്റ് നാസ്മുള്‍ ഹസനെ കണ്ടിരുന്നു. അതേസമയം ഇതുവരെയും ബംഗ്ലാദേശ് ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.